മാനവിക സേവനമാണ് വിദ്യാഭ്യാസതിൻ്റെ അടിസ്ഥാനം : രാജു നാരായണസ്വാമി
പൊന്നാനി : മാനവിക സേവനമാണ് വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാന തത്വമെന്ന് സംസ്ഥാന പ്രിൻസിപ്പൾ സെക്രട്രറി ഡോ.രാജുനാരായണ സ്വാമി ഐ എ എസ് പറഞ്ഞു. എം ഇ എസ് പൊന്നാനി കോളേജിലെ ബിരുദ വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ 'മെസ്പോണിയ'യിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ധേഹം.
മൂല്യബോധമുള്ള തലമുറക്ക് മാത്രമേ സമൂഹത്തെ മുന്നോട്ട് നയിക്കാൻ കഴിയൂ. പരിഷ്കൃത സമൂഹത്തെ സൃഷിക്കുന്നത് വിദ്യാഭ്യാസമാണെണും രാജു നാരായണസ്വാമി കൂട്ടിച്ചേർത്തു.
എം ഇ എസ് സംസ്ഥാന ട്രഷറർ ഒ സി സലാഹുദീൻ മുഖ്യാതിഥിയായി. കോളേജ് മാനേജ്മെൻ്റ് കമ്മറ്റി ചെയർ മാൻ പ്രൊഫ. ഒപി അബ്ദുറഹിമാൻ, കോളേജ് സെക്രട്രറി ഡോ. എൻ കെ ബാബു ഇബ്രാഹിം, പ്രിൻസിപ്പാൾ ഡോ. എ എ സുബൈർ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പാൾ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ചാണ് പരിപാടി ആരംഭിച്ചത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments