എരമംഗലത്ത് ഹൈമാസ്റ്റ് ലൈറ്റ് തകരാറിൽ; ജനരോഷം ആളിക്കത്തി, പ്രതിഷേധവുമായി സി.പി.ഐ - എ.ഐ.വൈ.എഫ്
എരമംഗലത്ത് വെളിയംകോട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പ്രധാന ഹൈമാസ്റ്റ് ലൈറ്റ് നിഷ്പ്രഭമായിട്ട് നാളുകളേറെയായിട്ടും പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് സി.പി.ഐയും എ.ഐ.വൈ.എഫും പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
പരാതികൾ ഏറെ നൽകിയിട്ടും പഞ്ചായത്ത് അധികൃതർ മൗനം പാലിക്കുകയാണെന്നും തെരുവുനായ ശല്യം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സമരക്കാർ ആരോപിച്ചു.
തെരുവ് വിളക്കിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് പ്രകാശപൂരിതമാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിൽ പ്രതീകാത്മകമായി ഹൈമാസ്റ്റ് തൂണിൽ സമരക്കാർ തീപന്തം കെട്ടിവച്ചു.
ടി.കെ. ഫസലുറഹ്മാൻ, ജിഷാദ്, ഷാജി കുനിയത്ത്, ഇ. അലിമോൻ, ബഷീർ കറുപ്പായിൽ, സഈദ് പുഴക്കര, റസാഖ്, സൈഫുദ്ദീൻ, റഫീഖ് പുഴക്കര, ഇ. ഹസീബ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments