കോടത്തൂർ സ്വദേശിയെ കല്ലറ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി
കോടത്തൂർ സ്വദേശിയായ ഒരാളെ കോടത്തൂർ കല്ലറ പാടത്തെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോടത്തൂർ സ്വദേശി ആലി (ലത്തീഫ് ) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്
കല്ലറ പാടത്തിന്റെ അരികിൽ അലിയുടെ കുട കണ്ടെത്തിയതിനെത്തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ലത്തീഫിന്റെ മൃതദേഹം വെള്ളത്തിൽ നിന്ന് കണ്ടെത്തിയത്.
പ്രാഥമിക നിഗമനം അനുസരിച്ച്, കാൽവഴുതി വെള്ളത്തിൽ വീണതാകാം എന്നാണ് പോലീസ് കരുതുന്നത്.
മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments