ഗ്രാമങ്ങളിൽ നൈപുണി വിദ്യാഭ്യാസ കേന്ദ്രങ്ങൾ വളർന്ന് വരണം കേന്ദ്ര മന്ത്രി ജയന്ത് ചൗദരി
ഗ്രാമീണ ജനതയുടെ ഉന്നമനത്തിന് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നൈപുണി കേന്ദ്രങ്ങൾ ഉയർന്ന് വരണമെന്ന് കേന്ദ്ര നൈപുണി വികസന- സംരംഭകത്വ മന്ത്രി ശ്രീ. ജയന്ത് ചൗദരി അഭിപ്രായപ്പെട്ടു. ഗ്രാമീണ ജനതയുടെ വിദ്യാഭ്യാസ പുരോഗതിയാണ് രാജ്യത്തിൻ്റെ വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. അവരുടെ വ്യത്യസ്ഥമായ കഴിവുകൾ വികസിപ്പിക്കുന്ന സ്ഥാപനങ്ങൾ കൂടുതൽ വളർന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു. എരമംഗലത്ത് പ്രവർത്തിക്കുന്ന ഫ്രൻ്റ് ലൈൻ ലോജിസ്റ്റിക്ക് അക്കാദമിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി സി.ഇ.ഒ. ബി.പി. നാസർ അധ്യക്ഷത വഹിച്ചു. ഫ്രണ്ട് ലൈൻ ഗ്രൂപ്പ് പ്രതിനിധികളായ ഫെബിന നാസർ, റിയാസ് ഉസ്മാൻ,സാത്മിയ പ്രൊജക്റ്റ് മാനേജർ ഹരീന്ദ്രനാദ്, പി.ആർ.ഒ. റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ്, പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ,പി.ടി. അജയ് മോഹൻ, ഒ.സി. സലാഹുദ്ധീൻ, ഷമീർ എഡിയാട്ടേൽ, ഷാജി കാളിയത്തേൽ, അഡ്വ. എ.എം.രോഹിത്, ഏ.ടി. അലി, അഡ്വ. ഷറഫുദ്ധീൻ എന്നിവർ പ്രസംഗിച്ചു. ഫ്രണ്ട് ലൈൻ അക്കാഡമിക് ഡീൻ മുജീബുറഹ്മാൻ സ്വാഗതവും ഗ്രൂപ്പ് സി.എച്ച്.ആർ.ഒ. സുനിൽകുമാർ നന്ദിയും പറഞ്ഞു. ഫ്രണ്ട് ലൈൻ അക്കാദമി പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയ കേന്ദ്ര മന്ത്രി ജയന്ത് ചൗദരി, പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments