വാഴ നട്ടും മീൻ പിടിച്ചും റോഡിലെ ശോചനീയാവസ്ഥക്കെതിരെ പാലപ്പെട്ടി മേഖലാ കോൺഗ്രസ്സിന്റെ പ്രതിഷേധം
ശോചനീയാവസ്ഥയിലായ റോഡിൽ വാഴ നട്ടും മീൻ പിടിച്ചും വേറിട്ട പ്രതിഷേധവുമായി പാലപ്പെട്ടി മേഖലാ കോൺഗ്രസ്സ് കമ്മിറ്റി രംഗത്ത്. നൂറുകണക്കിന് ആളുകൾ ദിവസവും യാത്ര ചെയ്യുന്ന പാലപ്പെട്ടി ആശുപത്രി ബീച്ച് റോഡിൽ അള്ളായി മദ്രസ പരിസരത്താണ് പെരുമ്പടപ്പ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.
നിലവിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് റോഡിലെ കുഴികളും വെള്ളക്കെട്ടും കാരണം അപകടത്തിൽപ്പെടുന്നത്. ഈ വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ്സ് പ്രവർത്തകർ രംഗത്തിറങ്ങിയത്.
പതിനാറാം വാർഡ് പ്രസിഡന്റും മണ്ഡലം യൂത്ത് കോൺഗ്രസ്സ് നേതാവുമായ അൻസാർ മനാഫ് തെക്കേപുറത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ, പാലപ്പെട്ടി മേഖലാ കോൺഗ്രസ്സ് പ്രസിഡന്റ് സജയൻ കൈപ്പട അധ്യക്ഷത വഹിച്ചു. മനോഹരൻ കറുത്താരൻ പരിപാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി വി.കെ, രാജേഷ് കെ, നാസർ വി.കെ, താജു തോപ്പിൽ, കുഞ്ഞു മുഹമ്മദ് പോറാടൻ, കാസിം, മൈഷാർ, ഷെമി സുജിത്ത്, മുസ്തഫ, സക്കീർ, മുബഷിർ, മുഹമ്മദ് ഉമർ, ഹംസു വി.കെ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു. പതിനാറാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയാണ് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments