മാറഞ്ചേരി മിനി സ്റ്റേഡിയം: പണി ഉടൻ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സിന്റെ വേറിട്ട സമരം
രണ്ടുവർഷത്തിലധികമായി അടച്ചിട്ടിരിക്കുന്ന മാറഞ്ചേരി മിനി സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് മാറഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി വേറിട്ട സമരവുമായി രംഗത്ത്. മാറഞ്ചേരി സെന്ററിനെ പ്രതീകാത്മക സ്റ്റേഡിയമാക്കി മാറ്റിക്കൊണ്ട് ഫുട്ബോൾ കളിച്ചാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധിച്ചത്.
മാറഞ്ചേരി പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും കായിക പ്രേമികളുടെ പ്രധാന ആശ്രയമായിരുന്ന ഈ സ്റ്റേഡിയം 1970-കളിൽ പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബ് പഞ്ചായത്തിന് വിട്ടുനൽകിയതാണ്. അന്നത്തെ എം.എൽ.എ. പി. ടി. മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്ത സ്റ്റേജ് പിന്നീട് പഞ്ചായത്ത് രേഖകളില്ലാതെ അധികൃതർ പൊളിച്ചുമാറ്റുകയായിരുന്നു. ഇപ്പോൾ രണ്ടു വർഷത്തിലധികമായി നിർമ്മാണത്തിന്റെ പേരിൽ അടച്ചിട്ടിരിക്കുന്നത് കാരണം കുട്ടികളടക്കമുള്ള കളിക്കാർ ടർഫ് ഗ്രൗണ്ടുകളെ ആശ്രയിക്കേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
പ്രതിഷേധങ്ങൾ ഉയരുമ്പോൾ ജനങ്ങളെ ബോധിപ്പിക്കാൻ രണ്ട് പണിക്കാരെ മാത്രം നിർത്തി നിർമ്മാണം നടക്കുന്നതായി വരുത്തിത്തീർക്കുന്ന പതിവ് നാടകം ഇവിടെ സ്ഥിരമായി നടക്കുന്നതായും യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു.
പണി ഉടൻ ആരംഭിച്ച് ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്നും, അല്ലാത്ത പക്ഷം ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരവുമായി കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സും മുന്നോട്ടു വരുമെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇൻകാസ് മലപ്പുറം ജില്ലാ സെക്രട്ടറി കാദർ ഏനു മുന്നറിയിപ്പ് നൽകി.
യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷാഫി എം വി അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ടി ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി നൂറുദ്ധീൻ, വാർഡ് മെമ്പർ സുലൈഖ റസാഖ്, ഫൈസൽ കാങ്ങിലയിൽ, ജിനിഷ് മുക്കാല, ഷൌക്കത്ത് വടമുക്ക്, റഹീസ് മാരാമുറ്റം, സത്താർ അമ്പാരത്, ഹംസ വടമുക്ക്, മുസ്തഫ പി വി, ബി പി റഷീദ് എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments