പുത്തൻപള്ളിയിൽ ഓട്ടോയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഫോറൻസിക് പരിശോധന പൂർത്തിയാക്കി
പുത്തൻപള്ളി കെ.എം.എം. ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വെളിയങ്കോട് സ്വദേശി വലിയകത്ത് നൗഷാദിന്റെ മൃതദേഹത്തിൽ ഫോറൻസിക് പരിശോധന പൂർത്തിയാക്കി. പെരുമ്പടപ്പ് എസ്.എച്ച്.ഒ സി.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധനാ നടപടികൾ പൂർത്തിയാക്കിയത്.
ഇന്ന് രാവിലെയാണ് നൗഷാദിനെ ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിരുന്നു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ. സംഭവത്തിൽ പെരുമ്പടപ്പ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തു നിന്നും കീടനാശിനിയുടെ കുപ്പി കണ്ടെത്തിയിട്ടുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments