മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ സുവർണ്ണ ജൂബിലി ആഘോഷം: ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാറഞ്ചേരി സർവീസ് സഹകരണ ബാങ്കും നിരാമയ ഹോസ്പിറ്റൽ എടപ്പാളും ചേർന്ന് മാറഞ്ചേരി പനമ്പാട് വെച്ച് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് ഉദ്ഘാടനം മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ. ആലി നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എം.ഇ. അബ്ദുൽ നാസർ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ ഷിജിൽ മുക്കാല അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ എൻ. പോക്കർ, എം.ടി. ഉബൈദ്, സി. അബ്ദുൽ ഷുക്കൂർ, നിരാമയ ഹോസ്പിറ്റലിൽ ചീഫ് ഫിസിഷ്യൻ ഡോ. ഹാറൂൺ റഷീദ്, മാറഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി. ശ്രീജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി ആർ. സോമവർമ്മ നന്ദി പ്രകാശനവും നടത്തി.
ക്യാമ്പിൽ 110-ഓളം രോഗികൾ രജിസ്റ്റർ ചെയ്യുകയും ചികിത്സ തേടുകയും ചെയ്തു. ചികിത്സ നേടിയവർക്ക് സൗജന്യമായി മരുന്നും വിതരണം ചെയ്തു. കൂടാതെ ക്യാമ്പിൽ സൗജന്യ ഫിസിയോ തെറാപ്പി സേവനവും ലഭ്യമാക്കിയിരുന്നു.
എന്നും ജനങ്ങളോടൊപ്പവും ജനങ്ങൾക്കുവേണ്ടിയും മുന്നോട്ടു പോവുന്ന മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് 50-ാം വാർഷികത്തിന്റെ ഭാഗമായി ജനങ്ങൾക്ക് ഉപകാരപ്രദമായ ഒട്ടനവധി പരിപാടികൾക്ക് ബാങ്ക് ഭരണസമിതി രൂപം നൽകിയിട്ടുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് എ.കെ. ആലി ക്യാമ്പ് ഉദ്ഘാടന സമ്മേളനത്തിൽ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments