പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം: പെൻഷനേഴ്സ് യൂണിയൻ
സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചവർക്ക് 2024 ജൂലൈയിൽ നടപ്പാക്കേണ്ട പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) നന്നംമുക്ക് യൂണിറ്റ് കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു.
മൂക്കുതല പത്മശ്രീ പി. ചിത്രൻ നമ്പൂതിരി സ്മാരക ഹാളിൽ വെച്ച് നടന്ന കൺവെൻഷൻ KSSPU സംസ്ഥാന കമ്മിറ്റി അംഗം പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി. ഭാസ്കരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.
പൊന്നാനി സർക്കിൾ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ. പി.പി. പ്രമോദ് ലഹരിബോധവൽക്കരണ ക്ലാസ് എടുത്തു. 75 വയസ്സ് പൂർത്തിയായ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിക്കുകയും, സംഘടനയിൽ പുതുതായി അംഗത്വം സ്വീകരിച്ച നവാഗതർക്ക് സ്വീകരണം നൽകുകയും ചെയ്തു.
നന്നംമുക്ക് യൂണിറ്റ് നടത്തുന്ന മംഗലത്തേരി സ്മാരക ഗ്രന്ഥശാലയിലെ ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും ദാമോദരൻ മാസ്റ്റർ നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി.വി. വിഭരതൻ, യൂണിറ്റ് സെക്രട്ടറി പി.എൻ. കൃഷ്ണമൂർത്തി, ട്രഷറർ ഇ. വനജാക്ഷി, വൈസ് പ്രസിഡന്റ് നാരായണി വാരസ്യാർ, പി. കാദർ മാസ്റ്റർ, ടി. രതി ടീച്ചർ, കെ.വി. ഉണ്ണികൃഷ്ണൻ, അംബിക എന്നിവർ കൺവെൻഷനിൽ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments