സംസ്ഥാനപാതയിൽ നരകയാത്ര; കുമ്മിപ്പാലം മുതൽ കളത്തിൽപടി വരെ ഗതാഗതക്കുരുക്കിൽ
സംസ്ഥാനപാതയിൽ കുമ്മിപ്പാലം മുതൽ കളത്തിൽപടി വരെയുള്ള ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് ജനജീവിതം ദുസ്സഹമാക്കുന്നു. റോഡിന്റെ ശോചനീയാവസ്ഥയാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. റോഡിലെ കുഴികൾ മെറ്റലിട്ട് താൽക്കാലികമായി നികത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് ഫലപ്രദമാകുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.
പ്രദേശത്തെ ഓഡിറ്റോറിയങ്ങളിൽ വിവാഹത്തിനും മറ്റ് പരിപാടികളിലും പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങളും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്. ശക്തമായ മഴ ലഭിച്ചതോടെ റോഡിലെ കുഴികളിൽ വെള്ളം നിറയുന്നത് സ്ഥിതി കൂടുതൽ വഷളാക്കി. പല വാഹനങ്ങളും കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്.
റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും ബസ് തൊഴിലാളികളും പലതവണ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ, യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് റോഡിന്റെ അവസ്ഥ കൂടുതൽ പരിതാപകരമായി മാറിയിരിക്കുകയാണ്. അധികൃതർ അടിയന്തിരമായി ഇടപെട്ട് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments