കണ്ടകുറുമ്പക്കാവിലെ സപ്താഹയജ്ഞം ഭക്തിനിർഭരമായി സമാപിച്ചു
പൊന്നാനി കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ നടന്നുവന്ന സപ്താഹയജ്ഞം ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. ശ്രീകൃഷ്ണമോഹന ഭട്ട്, നാരായണ മൂർത്തി, നാരായണൻ നമ്പൂതിരി എന്നിവരായിരുന്നു യജ്ഞത്തിന് നേതൃത്വം നൽകിയത്. സപ്താഹവേദി നിരവധി ഭക്തരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു.
സമാപന ദിവസം നടന്ന ചടങ്ങുകളിൽ പങ്കെടുത്തുകൊണ്ട് നിരവധി ഭക്തർ അനുഗ്രഹം നേടി. ക്ഷേത്രത്തിൽ നടന്നുവന്ന ഈ സപ്താഹയജ്ഞം പ്രദേശത്തെ ആത്മീയ അന്തരീക്ഷത്തിന് കൂടുതൽ ഉണർവ് നൽകി.
അടുത്തതായി, ജൂലൈ 25 തീയതി മുതൽ രാമായണ പ്രഭാഷണങ്ങൾക്ക് കണ്ടകുറുമ്പകാവ് ക്ഷേത്രാങ്കണം വേദിയാകുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. രാമായണ മാസത്തോടനുബന്ധിച്ച് നടക്കുന്ന ഈ പ്രഭാഷണങ്ങളിലും നിരവധി ഭക്തർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments