മാറഞ്ചേരി ഗവ: ഹയർസെക്കൻഡറി സ്കൂൾ ഓഫീസ് നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു
മാറഞ്ചേരി: മലപ്പുറം ജില്ലാ പഞ്ചായത്ത് 2024-2025 വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ.കെ. സുബൈർ അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ച് മാറഞ്ചേരി ഗവ: ഹയർസെക്കൻഡറി സ്കൂളിലെ ഓഫീസ് നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.കെ. സുബൈർ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ സുഹ്റ ഉസ്മാൻ, വികസന സമിതി ചെയർപേഴ്സൺ ലീന മുഹമ്മദാലി, സ്കൂൾ വികസന സമിതി അംഗങ്ങളായ വേണുഗോപാൽ, റഹീം, എ.ടി. അലി എന്നിവർ ആശംസകൾ നേർന്നു. മനോഹരമായ സ്കൂൾ കവാടം, കെമിസ്ട്രി ലാബ് ഉൾപ്പെടെയുള്ള പദ്ധതികൾ ഉടൻ ആരംഭിക്കുമെന്ന് ഡിവിഷൻ മെമ്പർ അറിയിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഡോ: ലൗലി സ്വാഗതം പറഞ്ഞ ചടങ്ങിൽ, ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനും വികസന സമിതി കൺവീനറുമായ സി. ഇബ്രാഹിം മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments