ബി.ഡി.കെ സ്ഥാപകൻ വിനോദ് ഭാസ്കരന്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു
ബി ഡി കെ സ്ഥാപകനും, സംസ്ഥാന പ്രസിഡന്റുമായ വിനോദ് ഭാസ്കരന്റെ നിര്യാണത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ഡോക്ടേഴ്സ് ഹാളിൽ വെച്ച് അനുശോചനയോഗം സംഘടിപ്പിച്ചു.
ബിഡികെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വിനീഷ് വൈക്കത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഗിരീഷ് അങ്ങാടിപ്പുറം അധ്യക്ഷത വഹിക്കുകയും IMA സെക്രട്ടറി Dr.മുഹമ്മദ് റിയാസ് ഉത്ഘാടനം നിർവ്വഹികുകയും ചെയ്തു.
ചെഗുവേര കൾച്ചറൽ & വെൽഫെയർ ഫോറം വളാഞ്ചേരി പ്രതിനിധി വെസ്റ്റേൺ പ്രഭാകരൻ, പെയിൻ & പാലിയേറ്റീവ് സംസ്ഥാന സെക്രട്ടറി വി പി എം.സാലിഹ്, കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി പ്രതിനിധി പ്രേമരാജൻ മാസ്റ്റർ, ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് വളാഞ്ചേരി പ്രതിനിധി നീറ്റുകാട്ടിൽ മുഹമ്മദലി, കെ ഇ ടി സംസ്ഥാന ട്രഷറർ നൗഷാദ് കാളിയത്ത്, മിത്രയ ബ്ലഡ് ഡോണേഷൻ കോഡിനേറ്റർ സന്തോഷ് ക്ലാരി, RIBK പ്രതിനിധി ഇബ്രാഹിം, ബി പോസറ്റീവ് ബ്ലഡ് ഡോണേഷൻ ഗ്രൂപ്പ് പ്രതിനിധി സജിൻ, ബി ഡി കെ സംസ്ഥാന - ജില്ലാ ഭാരവാഹികളായ നബീൽ ബാബു പാലാറ, രഞ്ജിത്ത് വെള്ളിയാമ്പുറം, അരുൺ മഞ്ചേരി, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തുകയും അജ്മൽ വലിയോറ നന്ദി പറയുകയും ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments