തീരദേശ സാന്ത്വന കേന്ദ്രം നാടിന് സമർപ്പിച്ചു
തണലറ്റവർക്ക് തുണയേകാൻ എസ് വൈ എസ് വെളിയങ്കോട് വെസ്റ്റ് യൂണിറ്റിൻ്റെ കീഴിൽ തീരദേശ സാന്ത്വന കേന്ദ്രം നാടിന് സമർപ്പിച്ചു.
പ്രസിഡൻ്റ് സി എം ഹനീഫ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയിൽ വെളിയങ്കോട് ഖാസി ഹംസ സഖാഫി ഉദ്ഘാടനം നിർവഹിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുസ്സലാം ആ വി സാന്ത്വന സദേശ പ്രഭാഷണം നടത്തി.
വെളിയങ്കോട്, വെസ്റ്റ് മഹല്ല് പ്രസിഡൻ്റുമാരായ കുഞ്ഞിമരക്കാർ ഹാജി ജമാലിയ,ഉമർ വടക്കേപുറത്ത്,അലിക്കുട്ടി പെരിങ്കാടൻ,ബീരാൻ ബാഖവി, ബഷീർ വടക്കേപുറം, മഹല്ല് മുൻ പ്രസിഡൻ്റ് മുഹമ്മദ് ഹാജി എന്നിവർ ആശംസകളർപ്പിച്ചു.
അവശതയനുഭവിക്കുന്ന രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി നൽകി, ആവശ്യം കഴിഞ്ഞതിന് തിരിച്ച് നൽകുന്ന പദ്ധതിയാണ് ആദ്യഘട്ടമെന്ന നിലക്ക് സാന്ത്വന കേന്ദ്രത്തിലൂടെ ആരംഭിക്കുന്നത്.
സാന്ത്വനം യൂണിറ്റ് സെക്രട്ടറി ഷാജഹാൻ സഅദി സ്വാഗതവും ലത്തീഫ് കെ വി നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments