അബ്ദുൽ മനാഫ് അനുസ്മരണവും സ്നേഹാദരവും സംഘടിപ്പിച്ചു
എടപ്പാൾ: ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ സ്ഥാപക അംഗവും പൊന്നാനിയിലെ രക്തദാന ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന പ്രിയ സ്നേഹിതൻ അബ്ദുൽ മനാഫ് പൊന്നാനിയുടെ മൂന്നാം ഓർമ്മ ദിനത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സദസ്സും സ്നേഹാദരവും നടത്തി. എടപ്പാൾ എമിറേറ്റ്സ് മാളിൽ വെച്ച് നടന്ന അനുസ്മരണ സദസ്സിൽ 25 പുരുഷ വനിതാ സ്ഥിരം സന്നദ്ധ രക്തദാതാക്കൾക്ക് അബ്ദുൽ മനാഫ് അനുസ്മരണ സ്നേഹാദരവും ജില്ലയിലെ 5 താലൂക്കുകളിലെ മികച്ച കോർഡിനേറ്റർമാർക്ക് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ അബ്ദുൽ മനാഫ് മെമ്മോറിയൽ പുരസ്‌കാര സമർപ്പണവും നടന്നു. ചങ്ങരംകുളം സബ്.ഇൻസ്‌പെക്ടർ ശ്രീ ആനന്ദ് ഉദ്ഘാടനം നിർവ്വഹിച്ചു
ബി ഡി കെ പൊന്നാനി താലൂക്ക് പ്രസിഡന്റ് അക്ബർ പുഴമ്പ്രം അധ്യക്ഷത വഹിച്ച പരിപാടിയിൽ ബി. ഡി. കെ മലപ്പുറം ജില്ല ട്രഷറർ നൗഷാദ് അയങ്കലം സ്വാഗതം പറയുകയും പൊന്നാനി താലൂക്ക് ട്രഷറർ അഭിലാഷ് കക്കിടിപ്പുറം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ചടങ്ങിൽ ബി ഡി കെ പൊന്നാനി മുൻ കോർഡിനേറ്റർ ശ്രീജിത്ത് (അനുട്ടൻ) എടപ്പാൾ മെമ്മോറിയൽ ബെസ്റ്റ് കോർഡിനേറ്റർ അവാർഡ് താലൂക്ക് കമ്മിറ്റി അംഗം രഞ്ജിത്ത് കണ്ടനക ത്തിന് കൈമാറി
ബി ഡി കെ സംസ്ഥാന വൈസ് പ്രസിഡന്റ് നബീൽ ബാബു വളാഞ്ചേരി, മലപ്പുറം ജില്ല പ്രസിഡന്റ് ഗിരീഷ് അങ്ങാടിപ്പുറം, ഏയ്ഞ്ചൽസ് വിംഗ് സംസ്ഥാന സെക്രട്ടറി ആതിര അജീഷ്, ജില്ല രക്ഷാധികാരി രഞ്ജിത്ത് വെള്ളിയാമ്പുറം ജില്ല കമ്മിറ്റി അംഗം വിനീഷ് വൈകത്തൂർ,ബിസ്മി ടൂർസ് & ട്രാവൽസ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് റിയാസ് എന്നിവർ ആശംസ അറിയികുകയും,ബാങ്ക്യൂട്‌സ് ഇവൻ്റസ് പന്താവൂർ മാനേജിങ് ഡയറക്ടർ വാഹിദ് പന്താവൂർ,എമിറേറ്റ്‌സ് മാൾ പ്രതിനിധി അഫ്സൽ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments