അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ എ ടി എഫ് )പൊന്നാനി ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികൾക്കായി പൊന്നാനി എം ഇ എസ് ഹയർ സെക്കൻഡറി സ്കൂളിൽ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു
സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം അഹമ്മദ് ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു.
കെ എ ടി എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സജീബ് മാസ്റ്റർ ഭാഷ അനുസ്മരണ പ്രഭാഷണം നടത്തി
അബ്ദുൽ ഹമീദ് മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ കെ എ ടി എഫ് സംസ്ഥാന സെക്രട്ടറിയായ മുഹമ്മദ് സജീബ് മാസ്റ്ററെ ആദരിച്ചു .
മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി യു മുനീബ്, ആർ എ ടി എഫ് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ ഫാറൂഖി, കെ പി എസ് ടി എ സബ് ജില്ലാ പ്രസിഡണ്ട് സി റഫീഖ്, അക്കാദമിക്ക് സെക്രട്ടറി എ കെ നൗഷാദ്, സൈഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു
അലിഫ് കൺവീനർ കരീമുള്ള ഫലപ്രഖ്യാപനം നടത്തി
സബ്ജില്ലാ സെക്രട്ടറി റാഷിദ് സ്വാഗതവും സിറാജുദ്ദീൻ നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments