തീരദേശ റോഡുകളുടെ ശോചനീയാവസ്ഥ: പാലപ്പെട്ടിയിൽ കോൺഗ്രസ് വാഴനട്ട് പ്രതിഷേധിച്ചു
പാലപ്പെട്ടി മേഖലയിലെ തീരദേശ റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ പാലപ്പെട്ടി മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലം ബീച്ച് റോഡിൽ വാഴനട്ടുകൊണ്ട് പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രസ്തുത സമരത്തിന് പാലപ്പെട്ടി മേഖല കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി മുഹമ്മദ് കുട്ടി വടക്കൂട്ട് സ്വാഗതവും, മേഖലാ പ്രസിഡണ്ട് സജയൻ കൈപ്പട ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. പ്രസ്തുത സമരത്തിന് സക്കീർ കിഴക്കൂട്ട്, താജു തോപ്പിൽ, ഹൈബൽ പാലപ്പെട്ടി, റാഫി ബി.എ, ജംഷീർ പുതിയിരുത്തി,അൻസാർ മനാഫ്, ഉമ്മർ ഇച്ചാക്കന്റകത്ത്, മുഹമ്മദ് സിറ്റി, ശിഹാബ് ആലുങ്ങൽ,റസാഖ് വെളുത്തപ്പൻ,ബഷീർ കോട്ടപ്പുറം, ഷെമി സുജിത്ത്, റിയാസ് പാലപ്പെട്ടി തുടങ്ങിയവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments