Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാലിന്യമുക്ത കേരളം: പെരുമ്പടപ്പ് പഞ്ചായത്തിൽ ജനകീയ ശുചീകരണത്തിന് തുടക്കമായി



മാലിന്യമുക്ത കേരളം: പെരുമ്പടപ്പ് പഞ്ചായത്തിൽ ജനകീയ ശുചീകരണത്തിന് തുടക്കമായി


കേരള സർക്കാർ നടപ്പിലാക്കുന്ന 'മാലിന്യമുക്ത കേരളം' ജനകീയ ക്യാമ്പയിൻ്റെ ഭാഗമായുള്ള പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൻ്റെ ജനകീയ ശുചീകരണം, പഞ്ചായത്ത് തല ഉദ്ഘാടനം വന്നേരി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. നാളെയുടെ നല്ലൊരു സമൂഹം കെട്ടിപ്പടുക്കേണ്ടത് നമ്മുടെയെല്ലാം കടമയാണെന്നും, ഈ കടമ നിറവേറ്റുന്നതിനായി ഇത്തരത്തിലുള്ള സാമൂഹിക പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പൂർണ്ണ പങ്കാളികളാകണമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ നിസാർ പി. പറഞ്ഞു.
ക്യാമ്പയിൻ്റെ ഭാഗമായി എല്ലാ മാസത്തിലെയും മൂന്നാം ശനിയാഴ്ചകളിൽ പൊതുഇടങ്ങളും, മൂന്നാം വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളും വൃത്തിയാക്കും.
വാർഡ് മെമ്പർ ശ്രീമതി അജീഷ ഷാനവാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സന്ധ്യ, പഞ്ചായത്ത് സെക്രട്ടറി ശ്രീ സാജൻ ജേക്കബ്, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീ രൂപേഷ്, പെരുമ്പടപ്പ് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സുഭാഷ്, വാർഡ് മെമ്പർമാരായ ശ്രീ സക്കറിയ, ശ്രീമതി നിഷ, വന്നേരി ഹയർസെക്കൻഡറി സ്കൂൾ അധ്യാപകരായ ശ്രീമതി രമ്യ ജി, ശ്രീമതി ആയിഷ ഫർസാന, ശ്രീമതി അമൃത സി, എൻ.എസ്.എസ്. ജനറൽ ലീഡേഴ്സ് ആയ ശ്രീ ശിഹാബ് കെ, കുമാരി ഷഫ്സ, ശ്രീ സിദ്ദിഖ്, ശ്രീ ശബ്ബരി കെ എന്നിവർ സംസാരിക്കുകയും പങ്കുചേരുകയും ചെയ്തു. വന്നേരി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിൻ്റെ നിസ്വാർത്ഥമായ സഹകരണത്തോടെയാണ് ഈ ജനകീയ ശുചീകരണ ക്യാമ്പയിൻ നടപ്പിലാക്കാൻ സാധിച്ചത്.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments