മോണ്ടിസ്സോറി വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ, 'ഇഗ്നൈറ്റ് 2.0 : കോൺവൊക്കേഷൻ കോൺക്ലേവ് പ്രൗഢമായി സംഘടിപ്പിച്ചു.
എരുഡയർ ടീച്ചർ ട്രെയിനിങ് ഫൗണ്ടേഷന്റെ കീഴിൽ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് കോഴ്സ് പൂർത്തീകരിച്ചവർക്കുള്ള ബിരുദദാന ചടങ്ങ്, ഇഗ്നൈറ്റ് 2.0 : കോൺവൊക്കേഷൻ കോൺക്ലേവ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ലെയ്സൺ ഓഫീസർ പി.പി.എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കേരള പോലീസ് അക്കാദമി ഇൻസ്പെക്ടർ, മുഹമ്മദ് ബഷീർ ടി.കെ, രാഹ ഡയഗ്നോസ്റ്റിക്സിന്റെ മാനേജിംഗ് ഡയറക്ടർ ടീന ജസ്റ്റിൻ, പ്രശസ്ത സൈക്കോളജിസ്റ്റും ട്രെയിനറുമായ ഡോ. മുഫീദ ഇ.കെ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
സ്ത്രീ ശാക്തീകരണത്തിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുക, വനിതകളെ വിവിധ തൊഴിൽ മേഖലകളിലേക്ക് കൈപ്പിടിച്ചുയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നി എരുഡയർ വിദ്യാർത്ഥിനികൾക്ക് വിവിധ കോഴ്സുകൾ ഒരുക്കിയിട്ടുണ്ടെന്നു മാനേജിംഗ് ഡയറക്ടർ ബൽക്കീസ് നസീർ പറഞ്ഞു.
ഓരോ ബാച്ച് പുറത്തിറങ്ങുമ്പോഴും സമൂഹത്തിന് ഉപകാരപ്രദമാകുന്ന അധ്യാപകരെ വാർത്തെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം അവർ പങ്കുവെച്ചു. സി ഇ ഒ റെനീഷ് മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മനാഫ് അഹമ്മദ്, നസീർ പി എ, ഫർഹ ഷജീർ, ഷബ്‌ന ഷെറിൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments