അയിരൂർ കണ്ടു ബസാറിൽ കാട്ടുപന്നികളുടെയും മുള്ളൻപന്നികളുടെയും ശല്യം രൂക്ഷം; നടപടി ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ
പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂർ കണ്ടു ബസാർ പ്രദേശത്ത് കാട്ടുപന്നികളുടെയും മുള്ളൻപന്നികളുടെയും ശല്യം അതിരൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികൾ ദുരിതത്തിൽ. കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുകയും, കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പുറത്തിറങ്ങാൻ ഭയപ്പാടുണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നതായി പരാതിയുണ്ട്.
രാത്രികാലങ്ങളിൽ മുള്ളൻപന്നികളുടെ സാന്നിധ്യവും ഈ പ്രദേശങ്ങളിൽ വർധിച്ചുവരികയാണ്. മഴ പെയ്താൽ പൊന്നത്തയിൽ സ്കൂൾ മുതൽ കണ്ടുബസാർ വരെ രൂപപ്പെടുന്ന വെള്ളക്കെട്ടും നിലവിലെ കാട്ടുപന്നികളുടെ കൂട്ടമായുള്ള ഇറക്കവും രാത്രിയിലെ മുള്ളൻപന്നികളുടെ ശല്യവും ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.കെ. സുബൈർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിഷ്കർഷിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments