കെ പി എസ് ടി എ അംഗത്വ വിതരണത്തിന് പൊന്നാനി ഉപജില്ലയിൽ തുടക്കമായി
അധ്യാപക പക്ഷത്തേക്ക് പുതിയ അംഗങ്ങളെ സ്വീകരിച്ച് കെ പി എസ് ടി എ മെമ്പർഷിപ്പ് ക്യാമ്പയിന് പൊന്നാനി ഉപജില്ലയിൽ തുടക്കമായി.
പുതുപൊന്നാനി എ.യു.പി സ്കൂളിൽ നിഷാന്ത് മാസ്റ്ററെ അംഗമായി ചേർത്ത് KPSTA സംസ്ഥാന നിർവാഹക സമിതി അംഗം ടി.കെ സതീശൻ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു.
ഉപജില്ല ജോയിന്റ് സെക്രട്ടറി പി.കെ സാം അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗം പി ഹസീന ബാൻ, ജില്ലാ വൈസ് പ്രസിഡന്റ് എം പ്രജിത്ത് കുമാർ, ഹെഡ്മാസ്റ്റർ വി.കെ അനസ്, അധ്യാപകരായ ശബ്ന, ഷെല്ലി തുടങ്ങിയവർ പങ്കെടുത്തു.
പുതുപൊന്നാനി ജി എഫ് എൽ പി സ്കൂളിൽ രതീഷ് മാസ്റ്ററെ അംഗമായി ചേർത്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ദിപു ജോൺ, ഉപജില്ല പ്രസിഡന്റ് സി റഫീഖ്, സിനി, മഞ്ജുമോൾ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments