കെപിഎസ് ടി എ പ്രതിഷേധ ദിനം ആചരിച്ചു
ആധാർ അപ്ഡേറ്റ് ചെയ്യാൻ ജൂലൈ 15 വരെ സമയം അനുവദിക്കണമന്നും
അശാസ്ത്രീയമായ സ്കൂൾ സമയമാറ്റം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ യൂണിറ്റ് തലങ്ങളിൽ പ്രതിഷേധ ദിനം ആചരിച്ചു. പൊതുവിദ്യാഭ്യാസ മേഖലയെ വിവാദത്തിലേക്കും അസംതൃപ്തിയിലേക്കും തള്ളി വിടുന്ന സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ചാണ് അധ്യാപകർ പ്രതിഷേധ ബാഡ്ജ് ധരിച്ച് സമരത്തിൽ പങ്കാളികളായത്. പൊന്നാനി ഉപജില്ലയിൽ വിവിധ ബ്രാഞ്ചുകളിലായി നടന്ന പ്രതിഷേധ ദിനാചരണത്തിന് സംസ്ഥാന നിർവാഹക സമിതി അംഗം ടി.കെ സതീശൻ, സംസ്ഥാന കമ്മിറ്റി അംഗം പി ഹസീന ബാൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ദിപു ജോൺ, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ടി.വി നുറുൽ അമീൻ, സിപി അബ്ദുൽഹമീദ്, സി റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments