വെളിയങ്കോട്, പൊന്നാനി എന്നിവിടങ്ങളിൽ ശക്തമായ കടലാക്രമണം മൂന്ന് വീടുകൾ തകർന്നു
മഴയും കാറ്റും ശക്തമായതോടെ വെളിയങ്കോട്, പൊന്നാനി മേഖലയിൽ കടലാക്രമണം രൂക്ഷമായി. തിങ്കളാഴ്‌ച പകലാണ് കടലാക്രമണം ശക്തമായത്. തണ്ണിത്തുറ സ്വദേശി തെരുവത്ത് ബീവാത്തു, വെളിയങ്കോട് ചെമ്മീൻ ഹാച്ചറിക്ക് സമീപം പള്ളിയകായിൽ റംല, വടക്കേപ്പുറത്ത് റഫീഖ് എന്നിവരുടെ വീടുകൾ കടലാക്രമണത്തിൽ തകർന്നു. റംലയുടെ ഓലമേഞ്ഞ വീട് പൂർണ്ണമായും തകർന്ന അവസ്ഥയാണ്. റഫീഖ്, ബീവാത്തു എന്നിവരുടേത് ഭാഗികമായാണ് തകർന്നത്. പാലപ്പെട്ടി അജമീർനഗർ, തണ്ണിത്തുറ, പത്തുമുറി, പൊന്നാനി മുറിഞ്ഞഴി, മുക്കാടി, മരക്കടവ്, ലൈറ്റ് ഹൗസ് എന്നിവിടങ്ങളിലും ശക്തമായ തിരമാലകൾ വീടുകളിലേക്ക് ഇരച്ചുകയറുന്നുണ്ട്. തണ്ണിത്തുറ ജിന്നൻ കോളനിയിൽ ഭൂരിഭാഗം വീടുകളിലേക്കും കടൽ കയറിയിട്ടുണ്ട്. പൊന്നാനിയിൽ ലൈറ്റ് ഹൗസ് പരിസരത്താണ് വലിയരീതിയിലുള്ള കടലേറ്റം. വെളിയങ്കോട്, പാലപ്പെട്ടി, മുറിഞ്ഞഴി മേഖലയിൽ കടൽഭിത്തിയില്ലാത്തതാണ് വീടുകൾക്ക് ഭീതി ഉയർത്തുന്നത്. പൊന്നാനി മുതൽ പാലപ്പെട്ടി വരെ അൻപതോളം വീടുകൾ കടലാക്രമണ ഭീതിയിൽ കഴിയുകയാണ്
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments