കനത്തു പെയ്തു മഴ: പത്തിരംദ്വീപ്, ചേരിക്കല്ല്, കച്ചേരിപൊറായി, ഗ്രാമം എന്നിവിടങ്ങളിൽ നൂറോളം വീടുകൾ വെള്ളക്കെട്ടിൽ
താമലശ്ശേരി - വടമുക്ക് റോഡ് അടച്ചു
ദിവസങ്ങളായി കനത്തു പെയ്യുന്ന മഴയിൽ വെളിയങ്കോട് പഞ്ചായത്തിലെ പത്തിരംദ്വീപ്, ചേരിക്കല്ല്, കച്ചേരിപൊറായി, ഗ്രാമം എന്നിവിടങ്ങളിൽ നൂറോളം വീടുകൾ വെള്ളക്കെട്ടിൽ. പൊന്നാനി കോളിൽ വെള്ളം ഉയർന്നതോടെ നരണിപ്പുഴയോട് ചേർന്നുള്ള എരമംഗലം പത്തിരംദ്വീപ്, ചേരിക്കല്ല്, പാലക്കത്താഴം എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറി. പൊന്നാനി കോളിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് സമീപത്തായുള്ള പ്രദേശത്തെ എഴുപതോളം വരുന്ന വീടുകളാണ് വെള്ളക്കെട്ടിലായത്. ഇതിനുപുറമെ വെളിയങ്കോട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ കച്ചേരി പൊറായിൽ ശരീഫ ഹസ്സൻ ഹാജിയാരാകത്ത്, ഖദീജ അണ്ടിപ്പട്ടിൽ, നാലകത്ത് അബ്ദുല്ലക്കുട്ടി, വളപ്പിലകായിൽ മജീദ്, ശാക്കിർ അണ്ടിപ്പട്ടിൽ, ഐനിക്കൽ ആമിനു, അലീമു തുടങ്ങിയ പതിനഞ്ചോളം വീടുകളിലും പതിമൂന്നാം വാർഡിലെ ഗ്രാമം മൂക്കത്തേൽറോഡിന് സമീപത്തെ അഞ്ചോളം വീടുകളും വെള്ളക്കെട്ടിലാണ്. പൊന്നാനി കോൾപടവിൽ വെള്ളം ഉയർന്നതോടെ മാറഞ്ചേരി പഞ്ചായത്തിലെ താമലശ്ശേരി - വടമുക്ക് റോഡ്, വെളിയങ്കോട് പഞ്ചായത്തിലെ പത്തിരംദ്വീപ് റോഡ് തുടങ്ങിയവയും വെള്ളത്തിൽ മുങ്ങി. താമലശ്ശേരി - വടമുക്ക് റോഡിലൂടെ ഗതാഗതം പൂർണമായും നിരോധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments