മുസ്ലിം ലീഗ് ഓഫീസുകൾ ജീവകാരുണ്യ സമാശ്വാസ പ്രവർത്തനങ്ങളുടെ അഭയ കേന്ദ്രം : അഷറഫ് കോക്കൂർ
രാഷ്ട്രീയം മാത്രമാകാതെ ജനസേവനത്തിനും, ജീവകാരുണ്യ പ്രവർത്തനത്തിനും ഒരുപോലെ ആശ്രയിക്കാവുന്ന കേന്ദ്രങ്ങളാണ് മുസ്ലിം ലീഗ് ഓഫീസുകളെന്ന് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കോക്കൂർ.
പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ഈഴുവത്തിരുത്തി മേഖല മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ സേവിക്കാനായി സാമൂഹ്യമായി ഇടപെടാനും, രോഗികളെ ചേർത്തുപിടിക്കാനും, സമാശ്വസിപ്പിക്കാനുമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകാനും, എല്ലാ ചിന്തകൾക്കുമപ്പുറം പ്രയാസപ്പെടുന്നവർക്കും, കഷ്ടത അനുഭവിക്കുന്നവർക്കും, പാർശ്വവൽക്കരിക്കപ്പെടുന്ന ജനവിഭാഗത്തിനും അഭയ കേന്ദ്രമായി മുസ്ലിം ലീഗ് ഓഫീസ് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈഴുവത്തിരുത്തി മേഖല മുസ്ലിം ലീഗ് പ്രസിഡന്റ് പി. കുഞ്ഞിമോൻ ഹാജി അധ്യക്ഷനായി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി യൂസഫലി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ വി.വി ഹമീദ്, യു.മുനീബ്, കെ.ആർ റസാഖ്, എം.പി നിസാർ, റഫീഖ് തറയിൽ, പടിഞ്ഞാറകത്ത് ബീവി,സൈദ് ഹാജി,എൻ. ഫസലുറഹ്മാൻ, ആയിഷ അബ്ദു, മുംതാസ് പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കോയാസ് സ്വാഗതം പറഞ്ഞു.ചടങ്ങിൽ മുസ്‌ലിം ലീഗിന്റെ മുതിർന്ന നേതാക്കളായ മുഹമ്മദ്‌കുട്ടി (അൽക്കു), മുസ്തഫ മൗലവി,മൊയ്തുട്ടി വളവ്,അബു സി.വി ജംഗ്ഷൻ, കെ. സൈതുട്ടി എന്നിവരെ ആദരിച്ചു. കടവനാട് സച്ചിൻ ചികിത്സാ സഹായത്തിലേക്കുള്ള ഫണ്ട് ചികിത്സാ സഹായ സമിതി ചെയർമാൻ റഫീഖ് നഹലിന് കൈമാറി.
മേഖല മുസ്ലിം ലീഗ് നേതാക്കളായ റഷീദ് കടവ്,റഹീം ഹാജി, അൽനാരിയമുഹമ്മദ്, പി.ടി ഹംസ, മുസ്തഫ,ഫൈസൽ കടവനാട്, എൻ.വി.എം മുസ്തഫ, ഷെബീർ ബിയ്യം പരിപാടികൾക്ക് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments