ഗംഗ ശശിധരന് തൃക്കൂരട്ടി പുരസ്‌കാരം.
അഖില കേരള രാമായണമേളയോടനുബന്ധിച്ച് ഈ വർഷത്തെ തൃക്കൂരട്ടി മഹാദേവ സേവസമിതിയുടെ രാമായണ പുരസ്‌കാരം വയലിൻ വിസ്മയം ഗംഗ ശശിധരന് സമ്മാനിക്കും. 25000 രൂപയും പ്രശസ്തിപാത്രവും ശ്രീരാമ വിഗ്രഹവും അടങ്ങുന്ന പുരസ്‌കാരം പുരസ്‌കാരം അഖില കേരള രാമായണമേളയുടെ സമാപനദിവസമായ ആഗസ്റ്റ് 10ന് സമ്മാനിക്കുമെന്ന് സേവാസമിതി പ്രസിഡന്റ് കലാധരൻ കൈലാസം ജനറൽ സെക്രട്ടറി അനിരുദ്ധൻ ചിത്രഭവനം എന്നിവർ അറിയിച്ചു.
മലപ്പുറം വെളിയംങ്കോട് അയിരൂർ എ. യു. പി. സ്കൂളിൽ ആറാം ക്ലാസ്സ് വിദ്യാർഥിയായ ഗംഗ സംഗീതത്തിനുള്ള 2024-26ലെ ഡോ. എം. എസ്. സുബ്ബലക്ഷ്മി ഫെല്ലോഷിപ്പ് നേടിയ കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞയാളാണ്. വെളിയങ്കോട് മുളമുക്ക് സ്വദേശികളായ കുമ്മിൽ ശശിധരന്റെയും കൃഷ്ണവേണിയുടെയും മകളാണ്. അയിരൂർ എയുപി സ്കൂൾ വിദ്യാർത്ഥിയാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments