പൊന്നാനിയിൽ ലഹരിക്കടത്ത് തടയാൻ ശ്രമിച്ച എസ്ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കാപ്പ പ്രകാരം അറസ്റ്റിൽ
പൊന്നാനിയിൽ കഴിഞ്ഞ ഡിസംബറിൽ ബാംഗ്ലൂരിൽ നിന്നും മയക്ക് മരുന്നുമായി കാറിൽ വരുന്ന രഹസ്യ വിവരത്തെ തുടർന്ന് കാർ തടഞ്ഞു പരിശോധിക്കാൻ ശ്രമിച്ച പൊന്നാനി എസ്ഐയെ വാഹനമിടിച്ച് പരിക്കേൽപിച്ച് മയക്കു മരുന്നുമായി കാറിൽ രക്ഷപ്പെട്ട സംഭവത്തിൽ കാറോടിച്ച മുഖ്യ പ്രതി പൊന്നാനി വെളിയംകോട് എസ്ഐ പടിയിൽ താമസിക്കുന്ന കൊളത്തേരി സാദികിനെയാണ് 30 വയസ്സ് മലപ്പുറം ജില്ല പോലീസ് മേധാവിയുടെ നിർദേശ പ്രകാരം പൊന്നാനി എസ്ഐ യാസിർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ,നാസർ, അഭിലാഷ് ,പ്രശാന്ത് കുമാർ .എസ്,സിവിൽ പോലീസ് ഓഫീസർമരായ മഹേഷ് മോഹൻ , കൃപേഷ്, ശ്രീരാജ് , എന്നിവരടങ്ങിയ അന്വേഷണ സംഘം വെളിയംകോട് നിന്ന് അറസ്റ്റ് ചെയ്തത്.അടിപിടി , പിടിച്ച് പറി ,വധശ്രമം ഉൾപടെ നിരവധി കേസുകളിൽ പ്രതിയായാണ് സാദിഖ് .ഒരു മാസം മുൻപാണ് തവനൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ജില്ലയിൽ ലഹരി അക്രമ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം ക്രിമിനലുകളായ പ്രതികൾക്കെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവി. ആർ വിശ്വനാഥ് നൽകിയ റിപ്പോർട്ട് പ്രകാരമാണ് ജില്ലാ കളക്ടർ കാപ്പ ചുമത്തി ഉത്തരവിറക്കിയത്..പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ ആറ് മാസത്തേക്ക് കരുതൽ തടങ്കലിൽ ആക്കി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments