മാറഞ്ചേരിയിൽ കുളം നികത്തുന്നത് തടഞ്ഞു കൊടി നാട്ടി യൂത്ത് കോൺഗ്രസ്
മാറഞ്ചേരി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ തലമുറകളായി ഉപയോഗിച്ചിരുന്ന കീള്ളൂരതെൽ കുളം നികത്തുന്നത് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു കൊടി നാട്ടി.മാറഞ്ചേരി പഞ്ചായത്തിലെ വേസ്റ്റുകൾ അടക്കം പഞ്ചായത്തിലെ ജീവനക്കാരന്റെ ഒത്താശയോടെ ജനവാസ മേഖലയിലെ ഈ കുളത്തിലിട്ടു തൂർക്കുന്നത് ഇവിടത്തെ ജനങ്ങളോട് പഞ്ചായത്ത് ചെയ്യുന്ന കൃരതയാണെന്നും ഈ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കുളം പൂർവ്വസ്ഥിതിയിൽ ആക്കണമെന്ന് ആവശ്യപ്പെട്ടു വില്ലേജ് ഓഫീസർക്കു പരാതിയും നൽകി.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി, റഹീസ് മാരാമുറ്റം, ഷറഫുദ്ധീൻ, അദിനാൻ എന്നിവർ നേതൃത്വം നൽകി
അതേസമയം ഇന്നലെ ഈ കുളത്തിൽ അടിച്ചത് മാലിന്യ കൂമ്പാരമാണെന്നും ഇത് ജനവാസ മേഖലയിൽ ഇടാൻ പറഞ്ഞത് പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരൻ ആണെന്നും ഇയാൾക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments