എസ് എസ് എഫ് സ്ഥാപക ദിനം
വിദ്യാർത്ഥി റാലിയും ഡിവിഷൻ സമ്മേളനവും പ്രൗഢമായി.
പെരുമ്പടപ്പ് : എസ് എസ് എഫ് 53 ആം സ്ഥാപക ദിനത്തോടാനുബന്ധിച്ച് എസ് എസ് എഫ് പൊന്നാനി ഡിവിഷൻ കമ്മിറ്റിക്ക് കീഴിൽ വിദ്യാർത്ഥി റാലിയും ഡിവിഷൻ സമ്മേളനവും നടന്നു. പെരുമ്പടപ്പ് പാറയിൽ നിന്നാരംഭിച്ച റാലി എസ് വൈ എസ് പെരുമ്പടപ്പ് സർക്കിൾ മുൻ പ്രസിഡന്റ് ഫൈസൽ സഅദി ഇല്ലത്ത് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് പുത്തൻപള്ളി കെ എം എം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പൊതു സമ്മേളനം എസ് എസ് എഫ് പൊന്നാനി ഡിവിഷൻ പ്രസിഡന്റ് ഷഫീഖ് അഹ്സനിയുടെ അധ്യക്ഷതയിൽ സമസ്ത പൊന്നാനി താലൂക്ക് ജനറൽ സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങൾ അൽ ബുഖാരി പ്രാർത്ഥന നിർവഹിച്ചു. സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം അഷ്‌റഫ് ബാഖവി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി മുനീർ പാഴൂർ, എസ് വൈസ് എസ് പൊന്നാനി സോൺ മുൻ പ്രസിഡന്റ് അബ്ദുൽ കരീം സഅദി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സിദ്ദീഖ് അൻവരി, സുബൈർ ബാഖവി, ഹമീദ് ലത്തീഫി, ഹുസൈൻ, സെക്കീർ ചമ്രവട്ടം, ഫള്ൽ ഹുസൈൻ അഹ്സനി, ഷക്കീർ സഖാഫി, അബ്ദുസ്സലാം അഹ്സനി തുടങ്ങി കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് നേതാക്കൾ സംബന്ധിച്ചു.
ഡിവിഷൻ ജനറൽ സെക്രട്ടറി സിനാൻ മാറഞ്ചേരി സ്വാഗതവും ഫിനാൻസ് സെക്രട്ടറി മുർഷിദ് എരമംഗലം നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments