Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കാലവർഷക്കെടുതി നേരിടാൻ നഗരസഭ ദുരന്ത ലഘൂകരണ സമിതി യോഗം ചേർന്നു.


കാലവർഷക്കെടുതി നേരിടാൻ നഗരസഭ ദുരന്ത ലഘൂകരണ സമിതി യോഗം ചേർന്നു.


പ്രളയം, കടൽ ക്ഷോഭം ഉൾപ്പെടെയുള്ള മഴക്കാല ക്കെടുതികളെ പ്രതിരോധിക്കുന്നതിനും ദുരന്തസാധ്യതകൾ ലഘൂകരിക്കുന്നതിനുമുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുന്നതു സംബന്ധിച്ച് ചർച്ച ചെയ്ത് കർമ്മ പദ്ധതി തയ്യാറാക്കുന്നതിനായി നഗരസഭ തലത്തിൽ ദുരന്ത നിവാരണ സമിതിയുടെ അടിയന്തിര യോഗം ചേർന്നു. 
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അദ്ധ്യക്ഷത വഹിച്ചു.

പരമ്പരാഗതമായി മഴവെള്ളം ഒഴുകി പോയിരുന്ന തോടുകൾ, കാനകൾ എന്നിവ നീരൊഴുക്ക് തടസ്സപ്പെടുംവിധം മണ്ണുo ചെളിയും മാലിന്യങ്ങളും നിറഞ്ഞ സ്ഥിതിയിലാണുള്ളത്. നഗരസഭയുടെ ശുചീകരണ തൊഴിലാളികളും, സാനിട്ടേഷൻ കമ്മറ്റിയുടെ നേതൃത്വത്തിലും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ചെയർമാൻ വ്യക്തമാക്കി.
എന്നാൽ പുതിയ ദേശീയ പാത 66-ന്റെ നിർമ്മാണത്തെ തുടർന്ന് റോഡിന് ഇരുവശവും ഒലിച്ചിറങ്ങുന്ന മഴ വെള്ളം താഴ്ന്ന പ്രദേശങ്ങളിൽ അതി രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാക്കുന്നതിനാൽ,സർവ്വീസ് റോഡിനോട് ചേർന്ന് പണിത കാനകളിലേക്ക് വെള്ളം ഒഴുക്കിവിടാനുള്ള ദ്വാരങ്ങളിൽ നിന്നും മണ്ണ് നീക്കം ചെയ്യണമെന്നും നീരൊഴുക്ക് തടസ്സപ്പെടുത്തി നടത്തിയ നിർമ്മാണ പ്രവൃത്തികൾ പരിശോധിച്ച് തടസ്സങ്ങൾ നീക്കണമെന്നും, സർവ്വീസ് റോഡിൽ പലയിടത്തും ഉയർന്നു നിൽക്കുന്ന കോൺക്രീറ്റ് കമ്പികൾ വാഹനങ്ങൾക്ക് അപകടമുണ്ടാക്കുന്നതാണെന്നുംഅറിയിച്ചു.
 നീലം തോട് , കുട്ടാട് തോട് തുടങ്ങിയവ അടിയന്തിരമായി മാലിന്യം നീക്കം ചെയ്ത് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ചർച്ചയിൽ ഉന്നയിക്കപ്പെട്ടു.
 കാലവർഷത്തോടനുബന്ധിച്ച് തീരദേശ മേഖലയിൽ കടൽ ക്ഷോഭ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ജിയോ ബാഗ്, കല്ല് വിരിക്കൽ തുടങ്ങിയ പ്രവൃത്തികൾ നടത്തുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുവാനും ആവശ്യമുയർന്നു.

തുടർന്ന് നടന്ന ചർച്ചയുടേയും നിർദ്ദേശങ്ങളുടേയും അടിസ്ഥാനത്തിൽ ചുവടെ കാണിച്ച തീരുമാനങ്ങൾ കൈകൊണ്ടു .


1. ദേശീയ പാത കടന്നു േപാകുന്ന
നഗരസഭ അതൃത്തി പ്രദേശങ്ങളായ ഈശ്വരമംഗലം മുതൽ പുതുപൊന്നാനി വരെ റോഡിന് ഇരു വശവും വെള്ളക്കെട്ട് സൃഷ്ടിക്കുന്ന നിർമ്മാണങ്ങൾ, കാനകൾ, എന്നിവ ഉൾപ്പെടുന്ന വാർഡ് 11, 14,8,6, 20, 21, 28,30,31 39, 40, 41,42,43,44145 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ, ദേശീയ പാത ഉദ്യോഗസ്ഥർ, KNRC കമ്പനി പ്രതിനിധികൾ എന്നിവരടങ്ങുന്ന ടീം നാളെ മെയ് 9ന് കാലത്ത് സംയുക്ത പരിശോധന നടത്തി പരിഹാര നടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ചു.
2. നീലം തോട്, കുട്ടാട് തോട്, പൊതു കാനകൾ എന്നിവിടങ്ങളിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിന് നഗരസഭ ശുചികരണ തൊഴിലാളികൾ, വാർഡു സാനിട്ടേഷൻ കമ്മറ്റിയുടെ നേതൃത്വത്തിലുളള തൊഴിലാളികൾ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ കൂട്ടായ്മയോടെ പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു.
3. അടിയന്തിര ഘട്ടങ്ങളിൽ KNR C കമ്പനിയുടെ JCB, ഹിറ്റാച്ചി, ക്രയിൻ ഉൾപ്പെടെയുള്ള മെഷിനറി ഉപകരണങ്ങൾ ലഭ്യമാക്കവാൻ തീരുമാനിച്ചു.
4. ഇറിഗേഷൻ , PWD വകുപ്പുകളുടെ തോടുകൾ വൃത്തിയാക്കുന്നതിന് ടി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ചു.
5. കടൽ ക്ഷോഭ ഭീഷണി ഉണ്ടാവാനിടയുള്ള തീരദേശ മേഖല പരിശോധിച്ച് പ്രതിരോധ മുന്നൊരുക്ക പ്രവർത്തനങ്ങൾ സ്വീകരിക്കുവാൻ അസി.എക്സി എഞ്ചിനീയറെ ചുമതലപ്പെടുന്നു.
6. അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ചു മാറ്റുന്നതിന് ബന്ധപ്പെട്ട വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തി.
7. കടൽ ക്ഷോഭസാധ്യതയുള്ളപ്പോഴും ,ഭാരതപ്പുഴയിൽ പ്രളയ സമാനമായ രീതിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യങ്ങൾ, നിരീക്ഷിക്കുകയും വെള്ളപൊക്കം ഉണ്ടാവുമ്പോൾ തീരത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിക്കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതിനും നഗരസഭ,റെവന്യു വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ചു.
8. അടിയന്തിര ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിന് എമർജൻസി റെസ്പോൺസ് ടീമിൽ കൂടുതൽ മുഴുവൻ സമയ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി ERT പുന:സംഘടിപ്പിക്കും.


യോഗത്തിൽ സ്ഥിരം സമിതി ചെയർമാൻമാരായ ഒഒ ഷംസു , രജീഷ് ഊപ്പാല, ടി.മുഹമ്മദ് ബഷീർ, കൗൺസിലർമാരായ അബ്ദുൽ സലാം അബ്ദുൽ ലത്തീഫ്, സുധ, ഷാലിപ്രദീപ്, നസീമ, ശ്രീകല, ബാത്തിഷ , ഡെപ്യൂട്ടി താഹസിൽദാർ പ്രവീൺ, വില്ലേജ് ഓഫീസർമാരായ ആന്റണി തോമസ്, അബ്ദുല്ല., പോലീസ് സബ്ബ് ഇൻസ്പെക്ടർ വിനോദ് പിഡബ്ല്യുഡി എൻഎച്ച് ഡിവിഷൻ ഓവർസിയർ ലസിത, ഹാർബർ അസിസ്റ്റന്റ് എൻജിനീയർ ജോസഫ് ജോൺ ,ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുരേഷ് കുമാർ ,ഫിഷറീസ് ഇൻസ്പെക്ടർ അംജിത് ,കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ ശ്രീലേഷ് ,കെ എൻ ആർ സി പ്രതിനിധി വീര റെഡ്ഡി തുടങ്ങിയവർ പങ്കെടുത്തു . നഗരസഭാ സെക്രട്ടറി സജീറോൺ സ്വാഗതവും ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ നന്ദിയും പറഞ്ഞു .



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments