ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിജ്ഞ
പെരുമ്പടപ്പ്: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിനുവേണ്ടി സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. മെയ് 18നു അഷ്റഫുൽ ഉലൂം കേന്ദ്ര മദ്രസയിൽ വിദ്യാർത്ഥികളും അധ്യാപകരും ലഹരിക്കെതിരെ ഒന്നിച്ച് പോരാടാൻ പ്രതിജ്ഞ എടുത്തു. ലഹരി എന്ന വലിയ വിപത്തിനെതിരെ ജാഗരൂകരായിരിക്കാനും ലഹരി ഉപയോഗിക്കുന്നവരെ അതിൽ നിന്ന് പിന്തിരിക്കാനും വിദ്യാർത്ഥികളാൽ കഴിയുന്ന ഇടപെടലുകൾ നടത്തണമെന്നും അസംബ്ലി ആവശ്യപ്പെട്ടു മദ്രസ സ്വദർ മുഅല്ലിം അബ്ദുസമദ് ഫൈസി സംഗമം ഉദ്ഘാടനം ചെയ്തു മുഹമ്മദ് ഷഫീക്ക് അഹ്സനി പ്രതിജ്ഞക്ക് നേതൃത്വം നൽകി പുത്തൻപള്ളി ഇമാം അബ്ദുൽ ബാരി ദാരിമി, അബ്ദുനാസർ ദാരിമി, അബ്ദുറഷീദ് നൂജൂമി , മുസ്തഫ മുസ്ലിയാർ മൻസൂർ എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments