സാമ്പത്തിക സ്വയം പര്യാപ്തതയിലൂടെ മാത്രമെ സ്ത്രീവിമോചനം സാധ്യമാകൂ.
കെ.പി. നൗഷാദലി
തണൽ ഫെസ്റ്റ് സമാപിച്ചു.
മാറഞ്ചേരി: സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കുമ്പോൾ മാത്രമാണ് സ്ത്രീവിമോചനം യാഥാർത്ഥ്യമാകുന്നതെന്ന് കെ.പി.സി.സി. സെക്രട്ടറി കെ. പി. നൗഷാദലി പറഞ്ഞു. സാമ്പത്തിക വിനിമിയങ്ങളും പരസ്പര കൂട്ടായ്മയും സൗഹാർദ്ധവും സാഹോദര്യവുമാണ് സാമ്പത്തിക സ്വയം പര്യാപ്ത കൈ വരിക്കാൻ വേണ്ടത്. തണലിൻ്റെ നേതൃത്വത്തിൽ സ്ത്രീകളുടെ സ്വയം പര്യാപ്തത കൈവരിക്കാൻ കഴിഞ്ഞ 16 വർഷമായി ആസൂത്രിത പ്രവർത്തനങ്ങളാണ് ഇവിടെ നടന്ന് കൊണ്ടിരിക്കുന്നത്. ഇവരുടെ സഹായങ്ങൾ പലിശ രഹിത മാകുന്നു എന്നതാണ് മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്ന് ഭിന്നമാക്കുന്നത്. തണൽ പോലുള്ള പലിശ രഹിത സ്വയം സഹായ സംഘങ്ങൾ വ്യാപകമാക്കാൻ എല്ലാവരും രംഗത്ത് വരണമെന്നും നൗഷാദലി പറഞ്ഞു.
മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റിയുടെ പതിനാറാം വാർഷികം സൽക്കാര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന വൈ. പ്രസിഡൻ്റ് കെ.എ. ഷഫീഖ് മുഖ്യപ്രഭാഷണം നടത്തി. മികച്ച അയൽകൂട്ടങ്ങളെ ഫ്രണ്ട് ലൈൻ ലോജിസ്റ്റിക് ഗ്രൂപ്പ് സി.ഇ.ഒ ബി പി നാസർ ആദരിച്ചു. വിവിധ മത്സര വിജയികളെ സഫാരി ഗ്രൂപ്പ് ചെയർമാൻ മടപ്പാട്ട് അബൂബക്കർ ആദരിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് പൊന്നാനി,ജമാഅത്തെ ഇസ്‌ലാമി വനിതാ ഏരിയാ കൺവീനർ നസിയ നാസർ, ഫ്രറ്റോണിറ്റി മണ്ഡലം പ്രസിഡൻ്റ് ഡോ അഹ്സൻ അലി, ജി.ഐ.ഒ. ഏരിയാ പ്രസിഡൻ്റ് നിദാ നാസർ, എം.എം കദീജ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം വൈ. ചെയർമാൻ എ. മൻസൂർ റഹ്മാൻ സ്വാഗതവും ജനറൽ കൺവീനർ ബേബി ബാൽ നന്ദിയും പറഞ്ഞു. അവാത്തിഫ് പ്രാർത്ഥന നടത്തി.
തുടർന്ന് തണൽ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു.. ഇശൽ പട്ടുറുമാൽ ടീമിൻ്റെ ഒപ്പനകളും ഗാനമേളയും അരങ്ങേറി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments