യുഡിഎഫ് എംപിയുടെ ഫണ്ട് പാഴാക്കിയതിനെതിരെ വെളിയങ്കോട് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ സിപിഎം പ്രതിഷേധവും ഇറങ്ങിപ്പോക്കും
യുഡിഎഫ് പ്രസിഡന്റായ വെളിയങ്കോട് പഞ്ചായത്തിൽ യുഡിഎഫ് എംപിയുടെ ഫണ്ട് പാഴാക്കിയതിനെതിരെ ഭരണസമിതിയോഗത്തിൽ സിപിഎം അംഗങ്ങളുടെ പ്രതിഷേധം. ശനിയാഴ്‌ച ചേർന്ന ഭരണസമിതി യോഗത്തിലാണ് പഴഞ്ഞി നാലാം വാർഡിൽ ഫിസിയോ തെറാപ്പി സെന്ററിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി 2023 -24 -ൽ ഇ.ടി. മുഹമ്മദ് ബഷീർ എംപി 30 -ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഫിസിയോ തെറാപ്പി സെന്ററിന് കണ്ടെത്തിയ സ്ഥലത്തേക്ക് വാഹനം പോകുന്നതിന് സൗകര്യമുണ്ടായിരുന്നില്ലാത്തതിനാൽ ഫണ്ട് ചെലവഴിക്കുന്നതിന് സാങ്കേതിക അനുമതി ലഭിക്കാൻ തടസമായി. സെന്ററിന് ഭൂമി സൗജന്യമായി നൽകിയ കുടുംബം വാഹന സൗകര്യമുള്ള ഭൂമി നൽകാൻ തയ്യാറായിരുന്നു. ആദ്യം ഈ കുടുംബം വിട്ടുനൽകിയ ഭൂമി പഞ്ചായത്ത് തിരിച്ചു നൽകുന്ന മുറപ്രകാരമെന്ന നിബന്ധന വെച്ചതോടെ പഞ്ചായത്ത് വെട്ടിലാവുകയായിരുന്നു. ഇതോടെ ഫണ്ട് ഉപയോഗപ്പെടുത്താൻ കഴിയാതെ പോവുകയായിരുന്നു. ഭൂമി ഏറ്റെടുക്കുമ്പോൾ ഉണ്ടാവേണ്ട സാമാന്യബോധം പോലുമില്ലാതെയാണ് ഭരണസമിതി ഭൂമി ഏറ്റെടുത്തുവെന്നതാണ് സിപിഎം അംഗങ്ങൾ പറയുന്നത്. ഇതോടൊപ്പം അഞ്ച് ലക്ഷം രൂപ ചിലവിട്ട് തുടങ്ങിയ വാട്ടർ എടിഎം നിലച്ചതിലും വേനൽ കാലത്ത് വിതരണം നടത്തേണ്ട കുടിവെള്ളം പദ്ധതിക്കായി മേയ് അവസാനത്തിൽ മഴയെത്തുമെന്ന് വിദഗ്‌ധർ പറയുന്ന നേരത്താണ് കുടിവെള്ളം വിതരണത്തിന് ഭരണസമിതി യോഗത്തിൽ അജൻഡ വെച്ചതെന്നും അംഗങ്ങൾ ആരോപിച്ചു. ഭരണസമിതിയോഗത്തിൽ പ്രതിഷേധിച്ചു കുത്തിയിരിപ്പ് നടത്തിയ ശേഷം ഇറങ്ങിപ്പോയി. പ്രതിഷേധങ്ങൾക്ക് സിപിഎം അംഗങ്ങളായ ഹുസൈൻ പാടത്തകായിൽ, മുസ്തഫ മുക്രിയകത്ത്, പി. വേലായുധൻ, പി. പ്രിയ, സബിത പുന്നക്കൽ, ഹസീന ഹിദായത്ത് തുടങ്ങിവർ നേതൃത്വം നൽകി. സിപിഐ അംഗങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തില്ല.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments