കുത്തകകളെ ചെറുക്കലാണ് പൊന്നാനിയുടെ പാരമ്പര്യം - റസാഖ് പാലേരി
പൊന്നാനി: വെളിയങ്കോട് ഉമർ ഖാദിയുടെയും സൈനുദ്ദീൻ മഖ്ദൂമിൻ്റെയും പാരമ്പര്യമാണ് പൊന്നാനിക്കുള്ളതെന്നും പണ്ഡിതന്മാരും നേതാക്കളും ആയിരിക്കെ തന്നെ നമ്മുടെ നാടിനെ കട്ടുമുടിക്കാൻ വന്ന അധിനിവേശ ശക്തികൾക്കെതിരെ ധീരമായി പോരാടാനും ഇവർ നേതൃത്വം നൽകിയതായും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി പറഞ്ഞു. സാഹോദര്യ കേരള പദയാത്രയ്ക്ക് പൊന്നാനി മണ്ഡലം കമ്മിറ്റി മാറഞ്ചേരിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരമ്പര്യത്തിൻ്റെ തുടർച്ചയെന്ന നിലയിൽ കുത്തകകളെയും ഫാസിസ്റ്റുകളെയും ചെറുത്തു തോൽപ്പിക്കാൻ നമുക്ക് ആവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊന്നാനിയുടെ തീരപ്രദേശങ്ങളിൽ മത്സ്യബന്ധനവും മറ്റും ഉപജീവനമാക്കിയ ആളുകളുണ്ട്. അവരുടെ ജീവിതം ദുരിതത്തിലാക്കുന്ന കടൽ ഖനനം എന്ന പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. അധികാരികളുടെ ഈ അക്രമ നിലപാടുകൾക്കെതിരെ ശക്തമായി പ്രതിഷേധിക്കൽ നമ്മുടെ എല്ലാവരുടെയും ബാധ്യതയാണ്. ഈ ഒരു സാഹോദര്യ ബോധം ഉണ്ടാക്കാൻ നമ്മുടെ പാരമ്പര്യം നമ്മെ പ്രേരിപ്പിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ നാടിനെ സംരക്ഷിക്കാനും പുരോഗമനത്തിലേക്ക് നയിക്കാനും നമ്മൾ ഒന്നിക്കേണ്ടതുണ്ട്.
സാഹോദര്യമെന്ന മഹത്തായ ആശയം വെച്ച് നമുക്കത് സാധിക്കും. അതാണ് ഈ പദയാത്രയുടെ സന്ദേശം. സഹജീവികളുടെ പ്രശ്നങ്ങൾ കൂടി തിരിച്ചറിഞ്ഞ് അവരുടെ നന്മക്കായി നിലയുറപ്പിക്കാൻ നമുക്കാവണമെന്നും റസാഖ് പാലേരി പറഞ്ഞു.
പൊതുസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജ്യോതിസ് പറവൂർ, കൃഷ്ണൻ കുനിയിൽ, നാസർ കീഴുപറമ്പ്, ഷംസീർ ഇബ്രാഹിം, മുനീബ് കാരക്കുന്ന്, സുഭദ്ര വണ്ടൂർ എന്നിവർ സംസാരിച്ചു.
പാർട്ടിയിലേക്ക് പുതിയതായി കടന്നുവന്ന 20 പേർക്ക് സംസ്ഥാന പ്രസിഡണ്ട് മെമ്പർഷിപ്പ് നൽകി. എഫ്ഐടിയു പ്രവാസി ഫോറം, വിമൻസ് ജസ്റ്റിസ് മൂവ്മെൻ്റ്, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കൾ പ്രസിഡൻ്റിനെ ഹാരമണിയിച്ചു. വ്യത്യസ്ത മേഖലകളിൽ പ്രതിഭകളായ നാലു പേരെ ആദരിക്കുകയുണ്ടായി.
സി.വി ഖലീൽ സ്വാഗതവും അക്ബർ എരമംഗലം നന്ദിയും പറഞ്ഞു.
വിവിധ വാദ്യമേളങ്ങളുടെയും കലാവിഷ്കാരങ്ങളുടെയും അകമ്പടിയോടെ പനമ്പാട് മുതൽ മാറഞ്ചേരി സെൻ്റർ വരെയുള്ള റാലിയ്ക്ക് പിടി അജയ് മോഹൻ, ചരിത്രകാരൻ ടിവി അബ്ദുറഹിമാൻ മാസ്റ്റർ തുടങ്ങിയ രാഷ്ടീയ സാംസ്ക്കാരിക പ്രവർത്തകരും മത്സ്യതൊഴിലാളികൾ, കർഷകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ അഭിവാദ്യങ്ങളർപ്പിച്ചു. റാലിക്ക് നാസർ പൊന്നാനി, ടി.വി അബ്ദുറഹിമാൻ, കെ ഇസ്മായിൽ, സി.പി ഫൈസൽ, ഡോ. അഹ്സൻ അലി, എ. മൻസൂർ, ഷംസുദ്ദീൻ മാറഞ്ചേരി, കെ.പി ഉമ്മർ തുടങ്ങിയവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments