വെളിയങ്കോട് മാട്ടുമ്മൽ തീരത്ത് ബീച്ച് സ്‌പോർട്സ് ഹബ്ബ് തുടങ്ങുക - സിപിഐ സമ്മേളനം
എരമംഗലം: വെളിയങ്കോട് തീരദേശ മേഖലയിൽ ടൂറിസത്തിന് പ്രാധാന്യം നൽകുന്നതിനായി മാട്ടുമ്മൽ തീരത്ത് ബീച്ച് സ്‌പോർട്സ് ഹബ്ബ് തുടങ്ങുന്നതിനു പഠനം നടത്തി ആവശ്യമായ നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് സിപിഐ വെളിയങ്കോട് വെസ്റ്റ് ലോക്കൽ സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. ദേശീയപാത നിർമാണം പൂർത്തിയായതോടെ വെളിയങ്കോട് സൗത്ത് ജിഎംയുപി സ്കൂളിലേക്ക് തീരദേശ മേഖലയിലെ വിദ്യാർഥികൾക്ക് എളുപ്പത്തിൽ എത്തുന്നതിനായി ദേശീയപാതക്ക് കുറുകെ ഫ്ലൈഓവർ സ്ഥാപിക്കണമെന്നും വെളിയങ്കോട് കേന്ദ്രീകരിച്ചു സർക്കാർ ആർട്സ് കോളേജ് അല്ലെങ്കിൽ സർക്കാർ പോളിടെക്നിക് തുടങ്ങാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സിപിഐ വെളിയങ്കോട് വെസ്റ്റ് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ബഹുജന റാലി നടത്തി. തുടർന്ന് വെളിയങ്കോട് സെന്ററിൽ കെ.എച്ച്. അലിക്കുട്ടി നഗറിൽ നടന്ന പൊതുസമ്മേളനം സിപിഐ ജില്ലാ കൗൺസിൽ അംഗം അഷറഫലി കാളിയത്ത് ഉദ്ഘാടനം ചെയ്തു. വെളിയങ്കോട് പൂക്കൈതക്കടവ് കൺവെൻഷൻ സെന്ററിൽ പി.വി.മുഹമ്മദുണ്ണി നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി പി.കെ. കൃഷ്‌ണദാസ്, സംസ്ഥാന കൗൺസിൽ അംഗം ഷാജിറ മനാഫ്, പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ, ജില്ലാ കമ്മിറ്റി അംഗം പി.പി. ഹനീഫ, എ.കെ. ജബ്ബാർ തുടങ്ങിയവർ പ്രസംഗിച്ചു. സിപിഐ വെളിയങ്കോട് വെസ്റ്റ് ലോക്കൽ സെക്രട്ടറിയായി ടി.എ. അലിയെയും അസി. സെക്രട്ടറിയായി സ്‌മിത ഉദയനെയും സമ്മേളനം തിരഞ്ഞെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments