ബീവറേജസ് കോർപ്പറേഷന്റെ തീരുമാനം അറിയാത്ത പൊന്നാനി എംഎൽഎ സ്ഥാനം രാജിവെക്കണം യുഡിഎഫ്
പൊന്നാനി: പുഴമ്പ്രം വിദേശമദ്യ വില്പനശാല തുറന്നു പ്രവർത്തിക്കുന്നതിന് മൗനാനുമതി നൽകിയ സിപിഎം നേതൃത്വത്തിന്റെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ചുകൊണ്ട് പൊന്നാനി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്യശാലയ്ക്ക് മുന്നിലേക്ക് പ്രതിഷേധ ജാഥ നടത്തി.വിദേശ മദ്യ വിൽപ്പന ശാല പ്രവർത്തിക്കുവാൻ അനുമതി നൽകിയ ഇടതുപക്ഷ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സിപിഎം നേതൃത്വം അതിനെതിരെ സമരം ചെയ്യുകയും, മറുഭാഗത്ത് പ്രവർത്തിക്കുവാൻ മൗനാനുവാദം നൽകുകയും ചെയ്യുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് കമ്മിറ്റി പ്രതിഷേധ ജാഥ സംഘടിപ്പിച്ചത്. വിദേശമദ്യശാല മാറ്റി സ്ഥാപിച്ചത് ഉദ്യോഗസ്ഥ തീരുമാനമാണെന്നും താൻ അറിഞ്ഞില്ലെന്നുമുള്ള എംഎൽഎയുടെ പ്രസ്താവന അദ്ദേഹത്തിൻ്റെ കഴിവുകേടാണെന്നും, പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ബീവറേജസ് കോർപ്പറേഷന്റെ തീരുമാനം എംഎൽഎ അറിഞ്ഞില്ലെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതമെന്നും യുഡിഎഫ് കുറ്റപ്പെടുത്തി. പ്രതിഷേധ ജാഥയ്ക്ക് മുൻസിപ്പൽ യുഡിഎഫ് ചെയർമാൻ എം അബ്ദുൽത്തീഫ്, പി പി യൂസഫലി, ടി കെ അഷ്റഫ്, ഫർഹാൻബിയ്യം, മുസ്തഫ വടമുക്ക്, കെ പി അബ്ദുൽ ജബ്ബാർ വിവി ഹമീദ്, എ പവിത്രകുമാർ, പുന്നക്കൽ സുരേഷ്, പ്രദീപ് കാട്ടിലായിൽ, എൻ പി നബിൽ, കെ ജയപ്രകാശ്, ഷബീർ ബിയ്യം, പി നിസാർ, പിടി നാസർ, എം അമ്മുക്കുട്ടി, എം രാമനാഥൻ പി സോമൻ സി ജാഫർ പടിഞ്ഞാറകത്ത് ബീവി കെ വി ഹംസക്കുട്ടി എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments