എസ് എസ് എഫ് പൊന്നാനി ഡിവിഷൻ സ്റ്റുഡന്റസ് അസംബ്ലി സംഘടിപ്പിച്ചു.
മാറഞ്ചേരി: സ്മാർട്ട് കോർ അംഗങ്ങൾക്കായി എസ് എസ് എഫ് പൊന്നാനി ഡിവിഷൻ സംഘടിപ്പിച്ച കോർ കണക്റ്റ് സ്റ്റുഡന്റസ് അസംബ്ലി പ്രൗഢമായി. സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം കൊണ്ടുണ്ടാകുന്ന വിപത്തുകളെ പറ്റി സ്മാർട്ട് കോർ ടീം അംഗങ്ങളെ ബോധവന്മാരാക്കുക എന്നതാണ് അസംബ്ലിയുടെ ലക്ഷ്യം. വിദ്യാർത്ഥികൾക്ക് ആവശ്യമായ ട്രെയിനിങ്, കരിയർ ഗൈഡൻസ് ക്ലാസ് എന്നിവ നൽകുകയും ചെയ്തു.
മാറഞ്ചേരി ക്രസന്റ് ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന പ്രോഗ്രാം എസ് എസ് എഫ് പൊന്നാനി ഡിവിഷൻ സെക്രട്ടറി ഹംസത്ത് അഹ്സനിയുടെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.കെ സുബൈർ അയിരൂർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വെഫി ട്രെയിനർ കെ.പി മുഹമ്മദ് ശരീഫ് തിരൂർ കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി.
ഡിവിഷൻ സെക്രട്ടറി റമീസ് സഖാഫി വെളിയങ്കോട് “മുആദ് ബ്നു ജബൽ" എന്ന പുസ്തകത്തിന്റെ ആശയ അവതരണം നടത്തി.
ഡിവിഷൻ സെക്രട്ടറി റാഷിദ് സഅദി സ്വാഗതവും സിറാജുദ്ധീൻ അശ്‌റഫി നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments