തെരുവുനായ ശല്യം അതിരൂക്ഷം നഗരസഭ ഇടപെടണം സിപിഐ
പൊന്നാനി : തെരുവുനായകളെ കൊണ്ട് പൊന്നാനി നഗരസഭ പരിധിയിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും വലിയ അപകട സാധ്യതയും വാഹന അപകടങ്ങളും വിവിധ അക്രമ പ്രവർത്തനങ്ങളും തെരുവ് നായകൾ മൂലം ധാരാളം സംഭവിക്കുന്നുണ്ട് . സ്കൂളുകൾ തുറക്കാൻ പോകുന്ന ഈ സാഹചര്യത്തിൽ കുട്ടികളുടെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകി തെരുവ് നായകളെ നിയന്ത്രിക്കുന്നതിനും വന്ദീകരിക്കുന്നതിന്നും വേണ്ട നടപടികൾ അടിയന്തരമായി നഗരസഭ സ്വീകരിക്കണമെന്ന് സിപിഐ ലോക്കൽ സമ്മേളനം പൊന്നാനി നഗരസഭയോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രിസിഡിയം സഖാവ് എവറസ്റ്റ് ലത്തീഫ്,എം മാജിദ്, റീന, മുജീബ് നായരങ്ങാടി, എന്നിവർ നിയന്ത്രിച്ചു. രക്തസാക്ഷി പ്രമേയം പി പി മുജീബ് റഹ്മാൻ, അനുശോചന പ്രമേയം വി വി അഷ്ക്കർ അവതരിപ്പിച്ചു. പി രാജൻ, എ കെ ജബ്ബാർ, പി പി ഹനീഫ, അഡ്വക്കറ്റ് മുഹമ്മദ് സലീം, ജയപ്രകാശ്, ഗംഗാധരൻ, കെ കെ ബാബു, എവറസ്റ്റ് ലത്തീഫ് എന്നിവർ സംസാരിച്ചു. പുതിയ ലോക്കൽ സെക്രട്ടറിയായി എവറസ്റ്റ് ലത്തീഫിനെയും അസിസ്റ്റൻറ് സെക്രട്ടറിയായി എം മാജിതിനെയും തെരഞ്ഞെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments