ഗ്രാമോത്സവമായി മാറിയ മലർവാടി ബാലോത്സവം.
മാറഞ്ചേരി: മലർവാടി ബാലസംഘം മുക്കാല തണൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബാലോത്സവം ഒരു ഗ്രാമത്തിൻ്റെ ഉത്സവമായി മാറി. കുട്ടികളും രക്ഷിതാക്കളുമടക്കം അഞ്ഞോറോളം പേർ പങ്കെടുത്തു. കുട്ടികളുടെ മാനസിക വളർച്ച ലക്ഷ്യം വെച്ച് പത്ത് രസകരമായ മത്സരങ്ങളാണ് ബാലോത്സവത്തിൽ നടത്തിയത്. തണലിൻ്റെ കീഴിലുള്ള സംഗമം അയൽകൂട്ടം ലീഡേഴ്സിൻ്റെ സഹകരണത്തോടെ നടത്തിയ മലർവാടി ബാലോത്സവം യൂനുസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷതവഹിച്ചു. മുബാറക് മാസ്റ്റർ, എം.എ. സീനത്ത് ടീച്ചർ, യു. സാലിഹ് എന്നിവർ പ്രസംഗിച്ചു. മലർവാടി യൂനിറ്റ് കോർഡിനേറ്റർ ടി.പി. നാസർ സ്വാഗതവും ഷരീഫാ നാസർ നന്ദിയും പറഞ്ഞു.
കിഡീസ് വിഭാഗത്തിൽ ഫാത്തിമ സഹറ, ആയിശാ ജാസ്മിൻ,മുഹമ്മദ് റയാൻ എന്നിവരും ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് റിസാൻ , ഷഹാന, ഹയാൻ എന്നിവരും സീനിയർ വിഭാഗത്തിൽ ഷഹൂഫ്, അഫ്റിൻ ഹമീദ്, റിദാനസ്റിൻ എന്നിവരും വിജയികളായി.
മത്സരങ്ങൾക്ക് ഹൈറുന്നിസ, സക്കീന, റസീന, റഷീദ, ജാബിറ, റീന ടീച്ചർ, റജീന സുബൈദ, സുബീറ, ഷജീല, അജിഷ , ഫാത്തിമ, റംഷി, ഷഫീന, ഫാസില , സീനത്ത് സുഫൈറ എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments