പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജോബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു
സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പു ബ്ലോക്ക് പഞ്ചായത്തു തല ജോബ് സ്റ്റേഷൻ, ബ്ലോക്ക് പഞ്ചായത്തിൽ ബഹു പൊന്നാനി MLA ശ്രീ പി നന്ദകുമാർ ഉൽഘാടനം ചെയ്തു . ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു അധ്യക്ഷത വഹിച്ചു.
പദ്ധതിയിൽ തൊഴിൽ അന്വേഷകർക്ക് രെജിസ്റ്റർ ചെയ്യുന്നതിനും , സ്വകാര്യ മേഖലകളിലെ വിവിധ തൊഴിലുകൾ ലഭിക്കുന്നതിനു ആവശ്യമായ മാർഗ നിർദേശങ്ങൾ , ഇന്റർവ്യൂ സംബന്ധിയായ ക്‌ളാസ്സുകൾ, മോക് ഇന്റർവ്യൂകൾ എന്നിവയെല്ലാം ജോബ് സ്റ്റേഷൻ മുഖാന്തിരം ലഭ്യമാക്കും.
പരിപാടിയിൽ ബ്ലോക്ക് സെക്രട്ടറി ശ്രീ കെ ജെ അമൽദാസ് സ്വാഗതം പറഞ്ഞു. വിജ്ഞാന കേരളം ജില്ലാ കോഓർഡിനേറ്റർ സി കെ ഹേമലത, കുടുംബശ്രീ ഡി പി എം നൗഫൽ സി ടി, റനീഷ് മുഹമ്മദ് എന്നിവർ ക്‌ളാസ്സെടുത്തു .
വൈസ് പ്രസിഡന്റ് സൗദമിനി , സ്ഥിരം സമിതി അധ്യക്ഷൻ മാരായ രാമദാസ് മാസ്റ്റർ , താജുന്നീസ , ബ്ലോക്ക് മെമ്പർമാരായ റീസ പ്രകാശ് , ജമീല മനാഫ് , RGSA ബ്ലോക്ക് കോർഡിനേറ്റർ ആതിര എന്നിവർ സംസാരിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments