മാറഞ്ചേരി മാറാടിയിൽ സപ്ലൈകോ സംഭരിക്കാതെ 70 ടൺ നെല്ല് കെട്ടികിടക്കുന്നു..
പ്രതിസന്ധിയിലായി കർഷകർ
കൃഷി വകുപ്പ് സൗജന്യമായി നൽകിയ വിത്ത് ഉപയോഗിച്ച് കൃഷിനടത്തിയ മാറഞ്ചേരി മാറാടി കോൾ പടവിലെ കർഷകരുടെ നെല്ലിന് ഗുണനിലവാരം പോരെന്ന കാരണം പറഞ്ഞു സംഭരിക്കാതെ കെട്ടിക്കിടക്കുന്നത് 70,000 കിലോ നെല്ലുകൾ. സപ്ലൈകോ വകുപ്പിന് നെല്ല് സംഭരിച്ചു നൽകുന്ന മില്ലുകളാണ് നെല്ലിന് ക്വാളിറ്റിയിലെന്ന് പറഞ്ഞു നെല്ല് സംഭരിക്കാൻ മടിക്കുന്നത്. മാറഞ്ചേരി കൃഷി ഭവൻ മുഖേനെ നൽകിയ ഉമ വിത്തുകൾ ഉപയോഗിച്ചു കൃഷി നടത്തി കൊയ്‌ത ഏഴ് ടൺ വരുന്ന നെല്ലാണ് മില്ലുകൾ സംഭരിക്കാൻ മടിച്ചതിനാൽ വിവിധയിടങ്ങളിൽ കെട്ടിക്കിടക്കുന്നത്. വടമുക്ക് സ്‌കൂൾ ഗ്രൗണ്ടിലും കർഷകരുടെ വീടുകളിലുമായി കൊയ്‌ത നെല്ലുകൾ ചാക്കുകളിൽ നിറച്ചു മഴ നനയുന്നത് തടയാൻ ടാർപ്പായ ഉപയോഗിച്ചു മൂടിയിട്ടിരിക്കുകയാണ്. പരിശോധനകൾ നടത്തി ഗുണനിലവാരം ഉറപ്പുവരുത്തിയാണ് കൃഷി വകുപ്പ് വിത്തുകൾ വിതരണം ചെയ്യുന്നത്. എന്നിട്ടും നെല്ലിന് ഗുണനിലവാരം ഇല്ലെന്ന് പറയുന്നത് സംഭരിക്കാതിരിക്കാൻ നടത്തുന്ന അടവുകളുടെ ,ഭാഗമാണെന്നും ഇതിനെതിരെ സർക്കാർ ഇടപെടണമെന്നുമാണ് കർഷകർ പറയുന്നത്. മാറാടി കോൾ പടവിൽനിന്ന് കാഞ്ചന വിത്ത് ഉപയോഗിച്ചു കൃഷി നടത്തിയ 40,000 കിലോ നെല്ലുകൾ ഇതിനോടകം സംഭരിച്ചതായും ഇതേപാടത്ത് കൃഷിയിറക്കിയ മറ്റു നെല്ലുകൾ ക്വാളിറ്റിയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മാറാടി കോൾപടവ് സമിതി ഭാരവാഹിയും കര്ഷകനുമായ സമീർ പറയുന്നു. നിലവിൽ 100 കിലോ നെല്ല് സംഭരിക്കുമ്പോൾ പതിരുണ്ടെന്ന് പറഞ്ഞു രണ്ടു കിലോ മുതൽ ആറു കിലോ വരെ കുറച്ചാണ് സംഭരണത്തിന്റെ തുക കർഷകർക്ക് നൽകുന്നത്. കിലോയ്ക്ക് 28.32 രൂപ നിരക്കിലാണ് സപ്ലൈകോ നെല്ല് സംഭരണം. നേരത്തെ പി. നന്ദകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെയും കർഷകരെയും വിളിച്ചു നടത്തിയ യോഗത്തിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ മുഴുവൻ കോൾപടവുകളിലെയും നെല്ല് സംഭരിക്കുന്നതിന് തീരുമാനമായെങ്കിലും ഇതിനെയെല്ലാം കാറ്റിൽപറത്തിയുള്ള നിലപാടാണ് മില്ലുകൾ സ്വീകരിക്കുന്നത്. മാറഞ്ചേരി പഞ്ചായത്ത് മാറാടി കോൾ പടവിൽ മാത്രം 19,82,400 രൂപയുടെ നെല്ലുകളാണ് സംഭരിക്കാതെ കെട്ടിക്കിടക്കുന്നത്. എന്തുചെയ്യണെമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കർഷകർ.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments