ബീവറേജ് ലൈസൻസ് അനുവദിക്കരുത് പൊന്നായി നഗരസഭ കാര്യാലയം സിപിഐ പ്രവർത്തകർ ഉപരോധിച്ചു
പൊന്നാനി: പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ സ്ഥിതി ചെയ്തിരുന്ന ബീവറേജ് ഒരു മുന്നറിയിപ്പുമില്ലാതെ ജനവാസകേന്ദ്രമായ ആരാധനാലയങ്ങളും സ്കൂളും പ്രാഥമിക ആരോഗ്യ കേന്ദ്രവും സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ ബീവറേജ് ഔട്ട്ലെറ്റ് പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് പൊന്നാനി നഗരസ നൽകരുതെന്നും സർക്കാർ ഇതിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സിപിഐ പൊന്നാനി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊന്നാനി നഗരസഭ കാര്യാലയം ഉപരോധിച്ചത്. ഉപരോധ സമരം എ കെ ജബ്ബാർ ഉദ്ഘാടനം ചെയ്തു ലോക്കൽ കമ്മിറ്റി സെക്രട്ടറി സെക്രട്ടറി വി പി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. എവറസ്റ്റ് ലത്തീഫ് , വി വി അഷ്കർ, റസാക്ക് സി കെ , വി പി അബ്ദുൽ കരീം, അമീൻ തെക്കേകടവ്, എ മൊയ്തുട്ടി പുതുപൊന്നാനി, പി പി മുജീബ് റഹ്മാൻ പുതുപൊന്നാനി, ഷെഫീഖ് കെ, അബ്ദുല്ല, എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments