പെരുമ്പിലാവിൽ കുടിവെള്ള ബോട്ടില്‍ വിതരണ ഗോഡൗണില്‍നിന്ന് ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.
കുടിവെള്ള ബോട്ടില്‍ വിതരണ ഗോഡൗണില്‍നിന്ന് ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷമീലിന്റെ (30) ഉടമസ്ഥതയിലുള്ള കുടിവെള്ളം വിതരണ ഗോഡൗണില്‍നിന്നാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.
കുന്നംകുളം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കുന്നംകുളം പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. വെള്ളം വിതരണത്തിന്റെ മറവിലാണ് മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.
എം.ഡി.എം.എ. ഉള്‍പ്പെടെ സമാനമായ ലഹരി കേസുകളില്‍ പ്രതിയാണ് ഷമീലെന്ന് പൊലീസ് പറഞ്ഞു. വീടിനോട് ചേര്‍ന്നുള്ള ഗോഡൗണിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ ചാക്കിലാക്കി സൂക്ഷിച്ചിരുന്നത്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍മാരായ ഫക്രുദീന്‍, വൈശാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തി നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments