വന്നേരി മാസ് വീൽസ് ഷോറൂമിൽ മോഷണം
99751 രൂപ നഷ്ടപ്പെട്ടു
പെരുമ്പടപ്പ് വന്നേരി പോലീസ് സ്റ്റേഷൻ വളവിൽ പ്രവർത്തിക്കുന്ന റോയൽ ഇൻഫീൽഡ് ഷോറൂമായ മാസ് വീൽസിൽ മോഷണം. ശനിയാഴ്ച വൈകുന്നേരം 6:05 -ന് സാധാരണ പോലെ അടച്ച ഷോറൂം തിങ്കളാഴ്ച രാവിലെ 9:05 -ന് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തിൽ ഷോറൂമിലെ മേശയിൽ സൂക്ഷിച്ചിരുന്ന 99751 രൂപ മോഷണം പോയിട്ടുണ്ട്. ഷോറൂം അടഞ്ഞു കിടക്കുമ്പോൾ മോഷണം നടത്തിയതാവാമെന്നാണ് സംശയം. പെരുമ്പടപ്പ് പോലീസ് സ്റ്റേഷന് അഭിമുഖമായുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ ഷോറൂമിൽ മോഷണം നടന്നത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. മാസ് വീൽസ് ഷോറൂം സർവീസ് സൂപ്പർവൈസറായ അശ്വൻ കൃഷ്ണയുടെ പരാതിയിൽ പെരുമ്പടപ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരുമ്പടപ്പ് സബ് ഇൻസ്പെക്ടർ എ ഖാലിദിന്റെ നേതൃത്വത്തിൽ പോലീസ് സംഘം മോഷണ സ്ഥലം സന്ദർശിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments