"കാപ്പ" പാലപ്പെട്ടി സ്വദേശികളെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു
കുപ്രസിദ്ധ കുറ്റവാളികളായ വെളിയങ്കോട് പാലപ്പെട്ടി സ്വദേശികളായ ഹിദായത്തുള്ള, ആക്കി ഫ് എന്നിവരെയാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത്. വധശ്രമം, ,കുറ്റകരമായ നരഹത്യാശ്രമം ,ദേഹോപദ്രവം, കഠിനദേഹോപദ്രവം, ഗൂഡാലോചന, സംഘം ചേർന്ന് ആയുധംകൊണ്ട് ആക്രമണം നടത്തി ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ് ഇവർ ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഐ പി എസി ന്റെ സ്പെഷ്യൽ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടർ വി. ആർ വിനോദ് ഐ. . എസ് ആണ് ഉത്തരവിറക്കിയത്. ഇവർക് കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ ജയിൽശിക്ഷയാണ് വിധിച്ചത്. തിരൂർ ഡെപ്യൂട്ടി പോലീസ് സൂപ്രന്റ് ശ്രീ മൂസ വള്ളിക്കാടൻ്റെ നിർദ്ദേശപ്രകാരം പെരുമ്പടപ്പ് ഇൻസ്പക്ടർ സി.വി ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സി.ഡി ഡേവിസ്, സി.പി വിജു, എസ്സ് .സി.പി.ഓ മാരായ സാൻ സോമൻ, ഉദയൻ , സി.പി ഒ മാരായ വിഷ്ണുനാരായണൻ , ജെറോം , വിനീത്, ധനാജ്, രജനി തുടങ്ങി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വോഡ് അടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത് . ജില്ലയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി മലപ്പുറം ജില്ലാ പോലിസ് മേധാവി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments