Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ദേശീയപാത നിർമ്മാണം:ഫൂട്ട് ഓവർ ബ്രിഡ്ജിനായി സ്ഥലം ഏറ്റെടുത്ത് നൽകാൻ സർക്കാർ തയ്യാറാകണം: യു.ഡി.എഫ്


ദേശീയപാത നിർമ്മാണം:
ഫൂട്ട് ഓവർ ബ്രിഡ്ജിനായി സ്ഥലം ഏറ്റെടുത്ത് നൽകാൻ സർക്കാർ തയ്യാറാകണം: യു.ഡി.എഫ്

  എരമംഗലം: ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുത്ത് നൽകിയാൽ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കാൻ സന്നദ്ധമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി പാർലമെൻറിൽ ഉറപ്പുനൽകിയ സാഹചര്യത്തിൽ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് പൊന്നാനി നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു.
 ഇക്കാര്യത്തിൽ പൊന്നാനി നിയോജകമണ്ഡലം എം.എൽ.എ അടിയന്തരമായി ഇടപെടണമെന്നും പ്രദേശവാസികൾക്കും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും പ്രയോജനകരമാകുന്ന വിധത്തിൽ പദ്ധതികൾ ആവിഷ്കരിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. പുതുപൊന്നാനി എം.ഐ ബി.എഡ് കോളേജ്, എം.ഐ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, വെളിയങ്കോട് ടൗൺ , താവളകുളം കുളചമ്രവട്ടം തെയ്യങ്ങാട് ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി ലോകസഭാ മണ്ഡലം എം.പി ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ലോകസഭയിൽ കേന്ദ്രമന്ത്രി സന്നദ്ധത അറിയിച്ചത്. 
 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ ഏപ്രിൽ നാലിന് നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത്, മുൻസിപ്പൽ കേന്ദ്രങ്ങളിലും യു.ഡി.എഫ് രാപ്പകൽ സമരം സംഘടിപ്പിക്കും. ഏപ്രിൽ 10ന് ജില്ലാ യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഡി.എഫ്.ഒ മാർച്ചും ഏപ്രിൽ 12ന് പരപ്പനങ്ങാടിയിൽ നടക്കുന്ന തീരദേശ സമരയാത്ര പ്രഖ്യാപന സമ്മേളനവും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
 പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന തീരദേശ സമരയാത്രയ്ക്ക് ഏപ്രിൽ 24ന് പൊന്നാനിയിൽ സ്വീകരണം നൽകും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെയ് ഒന്നിന് നിയോജകമണ്ഡലം യു.ഡി.എഫ് ക്യാമ്പ് സംഘടിപ്പിക്കും. എരമംഗലം കിളിയിൽ പ്ലാസയിൽ ചേർന്ന പൊന്നാനി നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയിൽ ചെയർമാൻ പി.പി. യൂസഫലി അധ്യക്ഷത വഹിച്ചു. ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി. അജയ്മോഹന്‍ ഉദ്ഘാടനം ചെയ്തു. കൺവീനർ കല്ലാട്ടേൽ ഷംസു, , വൈസ് ചെയർമാൻ കെ.എം. അനന്തകൃഷ്ണൻ മാസ്റ്റർ, ജോ. കൺവീനർ വി.കെ.എം. ഷാഫി, യു.ഡി.എഫ് നേതാക്കളായ എം.വി. ശ്രീധരൻ മാസ്റ്റർ, അഹമ്മദ് ബാഫഖി തങ്ങൾ, സിദ്ദീഖ് പന്താവൂർ, സി.എം. യൂസഫ്, ഷാജി കാളിയത്തേൽ , വി.വി. ഹമീദ്, മുസ്തഫ വടമുക്ക്, കെ.കെ. ബീരാൻകുട്ടി, സി.കെ പ്രഭാകരൻ, വി.പി. അലി, കെ ടി റസാക്ക്, സുബൈർ കൊട്ടിലുങ്ങൽ, വി.കെ. അനസ് മാസ്റ്റർ രഞ്ജിത്ത് അടാട്ട്, ഉമ്മർ തലാപ്പിൽ, വി.പി. ഹസ്സൻ, പി. നൂറുദ്ദീൻ, ടി. ശ്രീജിത്ത്, കുഞ്ഞുമുഹമ്മദ് കടവനാട്, എം.പി. നിസാർ, എ.എം. അബ്ദുസ്സമദ്, കെ. ജയപ്രകാശ് , നബീൽ നെയ്തല്ലൂർ വി.എം. സജിൻ എന്നിവർ പ്രസംഗിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments