ഹിലാൽ പബ്ലിക് സ്കൂളിലെ റോബോട്ടിക് എക്സിഹിബിഷൻ
ഡിജിറ്റൽ ഫെസ്റ്റ് നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തു.
പൊന്നാനി: പുറങ്ങ് ഹിലാൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളുടെ സ്കിൽ ഡവലപ്പ്മെന്റിന്റെ ഭാഗമായി റോബോട്ടിക് എക്സിഹിബിഷൻ & ഡിജിറ്റൽ ഫെസ്റ്റ് സംഘടിപ്പിച്ചു.
വിദ്യാർത്ഥികളുടെ ടെക്- പ്രൊജക്റ്റ് എക്സ്പോ അവതരണം, കോഡിംഗ് ഡിസൈനിംഗ് കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും ഒന്നാം ക്ലാസ് മുതൽ പത്ത് വരെയുള്ള വിദ്യാർത്ഥികളുടെ പഠനകാലയളവിൽ സങ്കേതിക വിദ്യയുടെ സാധ്യദകൾ ഫലപ്രദമായ ഉപയോഗവും ലക്ഷ്യമാക്കിയാണ് STAR MATRIX. 5.0 എന്ന ഈ പരിപാടി. അക്ബർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി
പൊന്നാനി നഗരസഭ യിലേയും, മാറഞ്ചേരി പഞ്ചായത്ത് പരിധിയിൽപ്പെട്ട മുഴുവൻ സ്കൂളുകളിലെയും പ്രതിനിധികൾ പങ്കെടുത്തു. സ്കൂൾ വിദ്യർത്ഥികൾ നിർമിച്ച കുക്കു റോബോർട്ടിലൂടെ പൊന്നാനി മുൻസിപ്പൽ ചെയർമാൻ .ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. അക്ബർ ഗ്രൂപ്പ് എം ഡി കെ വി അബ്ദുൽ നാസർ ആശംസയറിയിച്ചു.
സ്കൂൾ മാനേജർ ഡോ: ജോൺസൻ മാത്യു, പ്രിൻസിപ്പൽ ദീപ ശ്രീജിത്ത് വൈസ് പ്രിൻസിപ്പൽ പ്രജിത, പി വി അയ്യൂബ് എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments