മുക്കാലയിൽ ക്ലബ്ബിന് തീയിട്ട സംഭവം : രണ്ടു പ്രതികളെ റിമാൻഡ് ചെയ്തു പൊള്ളലേറ്റ ഒരു പ്രതി ചികിത്സയിൽ
മാറഞ്ചേരി മൂക്കാലയില്‍ ക്ലബ്ബിന് പെട്രോള്‍ ഒഴിച്ച് തിയിട്ട സംഭവത്തിൽ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു പൊള്ളലേറ്റ ഒരു പ്രതി ചികിത്സയിലാണ്.
പുറങ്ങ് വലിയവീട്ടിൽ ആദർശ് , പുറങ്ങ് പൊന്നമ്പത്തായിൽ സുധീഷ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഒന്നാം പ്രതിയായ പുറങ്ങു പുതിയിരുത്തി വീട്ടിൽ അഖിൽ തീപ്പൊള്ളലേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിലാണ്. മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്താൽ അറസ്റ്റ് രേഖപ്പെടുത്തും.
ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം മാറഞ്ചേരി മുക്കാല കണ്ണാത്തേൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മുക്കാല ദോസ്ത് ക്ലബ്ബിലെ അംഗങ്ങളും യുവാക്കളും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. തുടർന്ന് യുവാക്കൾ ക്ലബ്ബംഗങ്ങളുമായി ചർച്ച നടത്തിയെങ്കിലും, പിന്നീട് പ്രതികൾ ക്ലബ്ബിന് പെട്രോൾ ഒഴിച്ച് തീ വെക്കുകയായിരുന്നു.
പെരുമ്പടപ്പ് സിഐ ബിജു സി വി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments