Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി നഗരസഭയിലെ കർഷകർക്ക് ചട്ടിയിൽ ഇഞ്ചി,മഞ്ഞൾ വിത്തുകൾ വിതരണം ചെയ്തു.



പൊന്നാനി നഗരസഭയിലെ കർഷകർക്ക് ചട്ടിയിൽ ഇഞ്ചി,മഞ്ഞൾ വിത്തുകൾ വിതരണം ചെയ്തു.

വിവിധ വിളകളുടെ കൃഷി വ്യാപനവും ഉല്പാദനവും ലക്ഷ്യമാക്കി പൊന്നാനി നഗരസഭ നടപ്പാക്കുന്ന കാർഷിക പദ്ധതി കളുടെ ഭാഗമായി കർഷകർക്ക് കിഴങ്ങ് വർഗ്ഗ വിത്തുകൾ വിതരണം ചെയ്തു.
കാച്ചിൽ, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
ഈശ്വരമംഗലം അഗ്രി നഴ്സറിയിൽ വെച്ച് നടീൽ വസ്തുക്കളുടെ വിതരണോത്‌ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയർ പേഴ്സൺമാരായ രജീഷ് ഊപ്പാല, ഷീന സുദേശൻ എന്നിവർ ആശംസകളർപ്പിച്ചു .

കൗൺസിലർമാർ, കർഷകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ പ്രദീപ് കുമാർ സ്വാഗതവും കൃഷി ഓഫീസർ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments