തണൽ സുരക്ഷാ പദ്ധതി: സുമിഷ ഗിരീഷിന് ചികിത്സാ സഹായം കൈമാറി
മാറഞ്ചേരി: തണൽ വെൽഫയർ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സംഗമം പലിശരഹിത അയൽകൂട്ടം അംഗങ്ങൾക്ക് ആവിഷ്കരിച്ച തണൽ സുരക്ഷാ പദ്ധതിയിൽ നിന്ന് സുമിഷ ഗിരീഷിന് ചികിത്സാ സഹായം കൈമാറി
ബൈക്ക് അപകടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സംഗമം 37-ാംനമ്പർ അയൽകൂട്ടാംഗം സുമിഷാ ഗിരീഷിനുള്ള ചികിത്സാ സഹായം ഭർത്താവ് ഗിരീഷിന് തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് കൈമാറി. വീട്ടിൽ നടന്ന ചടങ്ങിൽ തണൽ എക്സിക്യൂട്ടീവ് അംഗം കെ.വി. മുഹമ്മദ്, തണൽ 103-ാംനമ്പർ അയൽകൂട്ടം പ്രസിഡൻ്റ് സ്വപ്ന ഷറിൻ മുപ്പത്തി ഏഴാം നമ്പർ അയൽകൂട്ടം അംഗം ഷിൻ്റു എന്നിവർ പങ്കെടുത്തു.
തണൽ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായവർക്ക് ചികിത്സാ സഹായം, മരണാനന്തര സഹായം, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് എന്നീ മേഖലകളിലാണ് സഹായങ്ങൾ നൽകി വരുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments